പാലാരിവട്ടം പാലം പൊളിച്ച് പണിയണം : സുപ്രിംകോടതി

പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാൻ സുപ്രിംകോടതി ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ് ആർ.എസ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ഹൈക്കോടതിയിലെ ഹർജി ആറ് മാസത്തിനകം തീർപ്പാക്കണമെന്നും ജനതാത്പര്യമനുസരിച്ച് പാലം പണി വേഗത്തിൽ പൂർത്തിയാക്കണമെന്നുമായിരുന്നും സുപ്രിംകോടതി ഉത്തരവിട്ടു.

പാലം ഭാരപരിശോധന നടത്താൻ കഴിയാത്ത വിധം അപകടാവസ്ഥയിലാണെന്ന വാദം ശരിവച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. വൈറ്റില-കുണ്ടന്നൂർ പാലം ഉടൻ തന്നെ കമ്മീഷൻ ചെയ്യും. ഈ പശ്ചാത്തലത്തിൽ ഗതാഗത കുരുക്കുണ്ടാകുമെന്നും അതുകൊണ്ട് തന്നെ വേഗത്തിൽ പണി പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു. പാലം അഴിമതി വിഷയത്തിൽ സുപ്രിംകോടതി കടന്നില്ല. പാലം പൊളിച്ചു പണിയണം എന്ന വിഷയത്തിൽ ഊന്നിനിന്നുകൊണ്ടായിരുന്നു സുപ്രിംകോടതിയുടെ വിധി. ഐഐടി ചെന്നൈ, ഇ ശ്രീധരൻ എന്നിവർ നൽകിയ റിപ്പോർട്ടിൽ പാലം പുതുക്കി പണിതാൽ നൂറ് വർഷത്തെ ആയുസ് ഉറപ്പ് നൽകുന്നുണ്ട്. ഇതും അറ്റോണി ജനറൽ കെകെ വേണുഗോപാൽ സുപ്രിംകോടതിയിൽ സമർപ്പിച്ചിരുന്നു.

നേരത്തെ ഭാരപരിശോധന വേണമെന്ന കിറ്റ്‌കോ വാദം ആർഡിഎസ് കമ്പനിയെ സഹായിക്കാനെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ആരോപിച്ചിരുന്നു. കിറ്റ്‌കോയുടെ ശ്രമം ക്രിമിനൽ കേസ് അന്വേഷണം തടസപ്പെടുത്താനാണെന്നും സിവിൽ, ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കാൻ കിറ്റ്‌കോയും കരാർ കമ്പനിയും ഒത്തുകളിക്കുന്നുവെന്നും സർക്കാർ ആരോപിക്കുന്നു. ഭാരപരിശോധന നടത്തേണ്ടത് മേൽപ്പാലം കമ്മീഷൻ ചെയ്ത ശേഷമല്ല. മേൽപ്പാലത്തിന്റെ സുരക്ഷാ ഉറപ്പാക്കാനുള്ള ഒരു വഴി മാത്രമാണ് ഭാരപരിശോധനയെന്നും സുപ്രിംകോടതിയിൽ സമർപ്പിച്ച മറുപടിയിൽ സംസ്ഥാന സർക്കാർ പറയുന്നു. ഭാരപരിശോധനയെ അനുകൂലിച്ച് കിറ്റ്‌കോ നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന് മറുപടിയായാണ് സർക്കാർ വാദം.

#360malayalam #360malayalamlive #latestnews

പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാൻ സുപ്രിംകോടതി ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ്...    Read More on: http://360malayalam.com/single-post.php?nid=1175
പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാൻ സുപ്രിംകോടതി ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ്...    Read More on: http://360malayalam.com/single-post.php?nid=1175
പാലാരിവട്ടം പാലം പൊളിച്ച് പണിയണം : സുപ്രിംകോടതി പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാൻ സുപ്രിംകോടതി ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ് ആർ.എസ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്പാലം ഭാരപരിശോധന നടത്താൻ കഴിയാത്ത വിധം അപകടാവസ്ഥയിലാണെന്ന വാദം ശരിവച്ചുകൊണ്ടാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്