കോവിഡ് രോഗികൾ കുറയുന്നു; ഒറ്റദിനം റജിസ്റ്റർ ചെയ്തത് 75000 കേസുകൾ മാത്രം

ന്യൂഡൽഹി∙ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി റജിസ്റ്റർ ചെയ്തത് 75,083 കേസുകൾ. 55,62,664 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. എന്നാൽ നിലവിൽ 9,75,861 പേർക്കു മാത്രമാണ് കോവിഡുള്ളത്. 44,97,868 പേർ രോഗമുക്തി നേടി.

1053 പേരാണ് ഇന്ത്യയിൽ ഇന്നലെ മാത്രം മരിച്ചത്. അതോടെ ആകെ മരണസംഖ്യ 88,935 ആയി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5000 കടന്നു. സെപ്റ്റംബർ 21 വരെ പരിശോധിച്ചത് 6,53,25,779 സ്രവസാംപിളുകളെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) വ്യക്തമാക്കി.

9,33,185 സാംപിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്. ആദ്യമായിട്ടാണ് ഒറ്റദിനം ഒരു ലക്ഷത്തിലധികം പേർ രോഗമുക്തരാകുന്നത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലടക്കം 19 സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

ന്യൂഡൽഹി∙ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി റജിസ്റ്റർ ചെയ്തത് 75,083 കേസുകൾ. 55,62,664 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. എന്നാൽ ന...    Read More on: http://360malayalam.com/single-post.php?nid=1170
ന്യൂഡൽഹി∙ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി റജിസ്റ്റർ ചെയ്തത് 75,083 കേസുകൾ. 55,62,664 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. എന്നാൽ ന...    Read More on: http://360malayalam.com/single-post.php?nid=1170
കോവിഡ് രോഗികൾ കുറയുന്നു; ഒറ്റദിനം റജിസ്റ്റർ ചെയ്തത് 75000 കേസുകൾ മാത്രം ന്യൂഡൽഹി∙ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി റജിസ്റ്റർ ചെയ്തത് 75,083 കേസുകൾ. 55,62,664 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. എന്നാൽ നിലവിൽ 9,75,861 പേർക്കു മാത്രമാണ് കോവിഡുള്ളത്. 44,97,868 പേർ രോഗമുക്തി നേടി. 1053 പേരാണ് ഇന്ത്യയിൽ ഇന്നലെ മാത്രം മരിച്ചത്. അതോടെ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്