പൊന്നാനി താലൂക്ക്‌ പ്രദേശങ്ങളിൽ കോവിഡ് ബാധിതർ കൂടുന്നു

  • പൊന്നാനി താലൂക് പ്രദേശങ്ങളിൽ ഇന്ന് തൊണ്ണൂറോളം പേർക്ക്കോവിഡ് സ്ഥിരീകരിച്ചു.
  • ആലംകോട് പഞ്ചായത്തിലെ മരണവീടുമായി ബന്ധപ്പെട്ട് കൂടുതൽ സമ്പർക്ക രോഗികൾ 
  • മുപ്പത്തിലധികം പേരുടെ ഉറവിടം കണ്ടെത്താനായില്ല 

ജില്ലയിൽ 500 ലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 90 രോഗികളും പൊന്നാനി താലൂക്ക് പ്രദേശങ്ങളിലാനുള്ളത്.

ആലങ്കോട് പഞ്ചായത്തിൽ മരണ വീടുമായി ബന്ധപ്പെട്ട്  നിരവധിപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലാ ഹെൽത്ത്‌ ഡിപ്പാർട്മെന്റ് കണക്ക് പ്രകാരം 41 പേർക്ക് പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്.ഇവരിൽ ഭൂരിഭാഗം പേരുടെയും രോഗ ഉറവിടം മരണവീടാണ്. ഈ പ്രദേശത്ത് സമ്പർക്കവ്യാപനം കണക്കിലെടുത്ത് പഞ്ചായത്തിലെ 4ആം വാർഡ്‌ കണ്ടൈൻമെന്റ്  സോൺ ആയി പ്രഖ്യാപിച്ചു.

പൊന്നാനി മുനിസിപ്പാലിറ്റിയിൽ   ഇന്ന് മുപ്പത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രദേശികമായുള്ള വിവരങ്ങൾ

ആലംകോട്- 41

പൊന്നാനി- 30

എടപ്പാൾ-  3

വെളിയംകോഡ് - 3

വട്ടംകുളം - 8

തവനൂർ-    3

പെരുമ്പടപ്പ് - 2

നന്നംമുക്ക് - 1

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

#360malayalam #360malayalamlive #latestnews

പൊന്നാനി താലൂക് പ്രദേശങ്ങളിൽ ഇന്ന് തൊണ്ണൂറോളം പേർക്ക്കോവിഡ് സ്ഥിരീകരിച്ചു. ആലംകോട് പഞ്ചായത്തിലെ മരണവീടുമായി ബന്ധപ്പെട്ട് കൂട...    Read More on: http://360malayalam.com/single-post.php?nid=1123
പൊന്നാനി താലൂക് പ്രദേശങ്ങളിൽ ഇന്ന് തൊണ്ണൂറോളം പേർക്ക്കോവിഡ് സ്ഥിരീകരിച്ചു. ആലംകോട് പഞ്ചായത്തിലെ മരണവീടുമായി ബന്ധപ്പെട്ട് കൂട...    Read More on: http://360malayalam.com/single-post.php?nid=1123
പൊന്നാനി താലൂക്ക്‌ പ്രദേശങ്ങളിൽ കോവിഡ് ബാധിതർ കൂടുന്നു പൊന്നാനി താലൂക് പ്രദേശങ്ങളിൽ ഇന്ന് തൊണ്ണൂറോളം പേർക്ക്കോവിഡ് സ്ഥിരീകരിച്ചു. ആലംകോട് പഞ്ചായത്തിലെ മരണവീടുമായി ബന്ധപ്പെട്ട് കൂടുതൽ സമ്പർക്ക രോഗികൾ മുപ്പത്തിലധികം പേരുടെ ഉറവിടം കണ്ടെത്താനായില്ല തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്