രാജ്യത്തെ കോവിഡ് രോഗികള്‍ 53 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 1247 മരണം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 53,08,015 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെങ്കിലും രാജ്യത്തെ കോവിഡ് മരണം കുതിച്ചുയരുകയാണ്. ആകെ മരണസംഖ്യ 85,619 ആയി ഉയര്‍ന്നു. ഇന്നും ആയിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 1247 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം ആശ്വാസംപകര്‍ന്ന് രോഗമുക്തി നിരക്കില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 95,880 പേര്‍ രോഗമുക്തി നേടി. 42,08,432 പേരാണ് ഇതുവരെ രാജ്യത്തുടനീളം രോഗമുക്തരായി ആശുപത്രി വിട്ടത്. 79.29 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 

10,13,964 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഐസിഎംആര്‍ പുറത്തുവിട്ട കണക്കുപ്രകാരം 6.24 കോടി സാംപിളുകള്‍ ഇതുവരെ രാജ്യത്ത് പരിശോധിച്ചു. വെള്ളിയാഴ്ച മാത്രം 8,81,911 സാംപിളുകള്‍ പരിശോധിച്ചു


#360malayalam #360malayalamlive #latestnews

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ക...    Read More on: http://360malayalam.com/single-post.php?nid=1110
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ക...    Read More on: http://360malayalam.com/single-post.php?nid=1110
രാജ്യത്തെ കോവിഡ് രോഗികള്‍ 53 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 1247 മരണം ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 53,08,015 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെങ്കിലും രാജ്യത്തെ കോവിഡ് മരണം കുതിച്ചുയരുക.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്