മാറഞ്ചേരി ആരോഗ്യ പ്രവര്‍ത്തകക്ക് കോവിഡ്; അതിജാഗ്രത വേണ്ട സമയമെന്ന് പഞ്ചായത്ത്

മാറഞ്ചേരി: ചാവക്കാട് ആശുപത്രിയിൽ ജോലി ചെയ്യുന്ന മാറഞ്ചേരി പത്താം വാർഡ്‌ സ്വദേശിനിയായ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു.ഇവരെ നിരീക്ഷണത്തിനായി ക്വറന്റൈനിൽ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ ഇവര്‍ ക്വോറന്റെയിന്‍ നിരീക്ഷണത്തിലുള്ള വിവരം പഞ്ചായത്തോആരോഗ്യ വകുപ്പോ അറിഞ്ഞിരുന്നില്ലെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.പത്താംവാര്‍ഡ് സ്വദേശിയായ ഇവരുടെ വീട്ടില്‍ നിന്നും നിരവിധി വീടുകളിലേക്ക് പാല്‍ വിതരണം ചെയ്യുന്നുണ്ട്.

ചാവക്കാട് താലൂക്ക് ആശുപത്രി ജീവനക്കാരന് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിലണ്. ഇവരോട് ക്വോറന്റെയിനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത്.3-ാംതിയ്യതിയും പതിമൂന്നാം തിയ്യതിയും ഇവരുടെ സ്രവം പരിശോധനക്ക്‌ വിധേയമാക്കിയിരുന്നു.

ഇന്നാണ് രോഗം സ്ഥിരീകരിച്ചത്.ഇവരയും മകനേയും ഇന്ന് (14-06-20) 6.45ന് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കൽ കോളജ്  ഐസൊലേഷനിലേക്ക് മാറ്റി.

ഇവരുടെ ഭര്‍ത്താവടക്കം മുഴുവന്‍ വീട്ടുകാരേയും. നിരീക്ഷണത്തിനും പരിശോധനക്കും വിധേയമാക്കും. ഇതോടെ മാറഞ്ചേരി പഞ്ചായത്തില്‍ ആകെ കോവിഡ് സ്ഥരീകരിച്ചവരുടെ എണ്ണം എട്ടായി.

സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്.  കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍  7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം, മലപ്പുറം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 2 പേര്‍ക്ക് വീതവും, കൊല്ലം, വയനാട്, ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 23 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 13, സൗദി അറേബ്യ- 5, നൈജീരിയ- 3, കുവൈറ്റ്- 2) 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 13, തമിഴ്‌നാട്- 9, കര്‍ണാടക- 1, ഡല്‍ഹി- 1, ഹരിയാന-1) വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 2 പേര്‍ക്കും മലപ്പുറം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഒന്നും തൃശൂര്‍ ജില്ലയിലെ രണ്ടും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.


#360malayalam #360malayalamlive #latestnews

എന്നാല്‍ ഇവര്‍ ക്വോറന്റെയിന നിരീക്ഷണത്തിലുള്ള വിവരം പഞ്ചായത്തോആരോഗ്യ വകുപ്പോ അറിഞ്ഞിരുന്നില്ലെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവ...    Read More on: http://360malayalam.com/single-post.php?nid=110
എന്നാല്‍ ഇവര്‍ ക്വോറന്റെയിന നിരീക്ഷണത്തിലുള്ള വിവരം പഞ്ചായത്തോആരോഗ്യ വകുപ്പോ അറിഞ്ഞിരുന്നില്ലെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവ...    Read More on: http://360malayalam.com/single-post.php?nid=110
മാറഞ്ചേരി ആരോഗ്യ പ്രവര്‍ത്തകക്ക് കോവിഡ്; അതിജാഗ്രത വേണ്ട സമയമെന്ന് പഞ്ചായത്ത് എന്നാല്‍ ഇവര്‍ ക്വോറന്റെയിന നിരീക്ഷണത്തിലുള്ള വിവരം പഞ്ചായത്തോആരോഗ്യ വകുപ്പോ അറിഞ്ഞിരുന്നില്ലെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. പത്താംവാര്‍ഡ് സ്വദേശിയായ ഇവരുടെ വീട്ടില്‍ നിന്നും നിരവിധി വീടുകളിലേക്ക് പാല്‍ വിതരണം ചെയ്യുന്നുണ്ട്. 3-ാംതിയ്യതിയും പതിമൂന്നാം തിയ്യതിയും ഇവരുടെ സ്രവം പരിശോധനക്ക്‌ വിധേയമാക്കിയിരുന്നു. ഇന്നാണ് രോഗം സ്ഥിരീകരിച്ചത്.ഇവരയും മകനേയും ഇന്ന് (14-06-20) വൈകീട്ട് 6.45ന്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്