കൊവിഡ് 19 ; പരീക്ഷണം വി‌ജയിച്ചില്ലെങ്കിലും 2021 പകുതിയോടെ കാര്യങ്ങൾ സാധാരണ നിലയിലായേക്കും

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്സിൻ പരീക്ഷണങ്ങൾക്കായി അനുമതി നൽകിയിട്ടുളളത് ഏഴ് കമ്പനികൾക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഭാരത് ബയോടെക്ക് ഉൾപ്പെടെയുളള ഏഴ് കമ്പനികൾക്കാണ് കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷിക്കാൻ അനുമതിയുളളത്.വാക്സിൻ പരീക്ഷണം വി‌ജയിച്ചാലും ഇല്ലെങ്കിലും 2021 പകുതിയോടെ കാര്യങ്ങൾ സാധാരണ നിലയിലാകാൻ സാധ്യതയുണ്ടെന്ന് എംയിസ് കമ്മ്യൂണിറ്റി മെഡിസിൻ തലവൻ ഡോ. സഞ്ജയ് റായ് പറഞ്ഞു. കൊവാക്സിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്. ഇതുവരെ 600 പേരിൽ വാക്സിൻ പരീക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണം വി‌ജയകരമായാൽ അടുത്ത വർഷം പകുതിയോടെ വാക്സിൻ ഏവർക്കും ലഭ്യമായേക്കുമെന്നും സഞ്ജയ് റായ് അറിയിച്ചു.

#360malayalam #360malayalamlive #latestnews

ഇന്ത്യയിൽ കൊവിഡ് വാക്സിൻ പരീക്ഷണം നടത്തുന്നത് ഏഴ് കമ്പനികൾ, പരീക്ഷണം വി‌ജയിച്ചില്ലെങ്കിലും 2021 പകുതിയോടെ കാര്യങ്ങൾ സാധാരണ നി...    Read More on: http://360malayalam.com/single-post.php?nid=1098
ഇന്ത്യയിൽ കൊവിഡ് വാക്സിൻ പരീക്ഷണം നടത്തുന്നത് ഏഴ് കമ്പനികൾ, പരീക്ഷണം വി‌ജയിച്ചില്ലെങ്കിലും 2021 പകുതിയോടെ കാര്യങ്ങൾ സാധാരണ നി...    Read More on: http://360malayalam.com/single-post.php?nid=1098
കൊവിഡ് 19 ; പരീക്ഷണം വി‌ജയിച്ചില്ലെങ്കിലും 2021 പകുതിയോടെ കാര്യങ്ങൾ സാധാരണ നിലയിലായേക്കും ഇന്ത്യയിൽ കൊവിഡ് വാക്സിൻ പരീക്ഷണം നടത്തുന്നത് ഏഴ് കമ്പനികൾ, പരീക്ഷണം വി‌ജയിച്ചില്ലെങ്കിലും 2021 പകുതിയോടെ കാര്യങ്ങൾ സാധാരണ നിലയിലായേക്കും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്