ആംബുലൻസിൽ ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചു...

പത്തനംതിട്ട∙ ആംബുലൻസ് ഡ്രൈവറിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി കോവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. പരീക്ഷാ വിജയവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ് ആത്മഹത്യ ശ്രമമെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.സെപ്റ്റംബർ 5നാണ് ആറന്മുളയിൽ കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലന്‍സില്‍ കൊണ്ടുപോകവെ ഡ്രൈവർ പീഡിപ്പിച്ചത്. തുടർന്ന് ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ അറസ്റ്റിലായി. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറഞ്ഞത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

#360malayalam #360malayalamlive #latestnews

പത്തനംതിട്ട∙ ആംബുലൻസ് ഡ്രൈവറിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി കോവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്ര...    Read More on: http://360malayalam.com/single-post.php?nid=1076
പത്തനംതിട്ട∙ ആംബുലൻസ് ഡ്രൈവറിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി കോവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്ര...    Read More on: http://360malayalam.com/single-post.php?nid=1076
ആംബുലൻസിൽ ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചു... പത്തനംതിട്ട∙ ആംബുലൻസ് ഡ്രൈവറിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി കോവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്