മാറഞ്ചേരിക്ക് ആശ്വാസം: ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ എല്ലാവരും നെഗറ്റീവ്

പൊതു ജനങ്ങള്‍ക്ക് വേണ്ടിനടന്ന പരിശോധനയില്‍ ഒരാളുടെഫലം പോസിറ്റീവ്

മാറഞ്ചേരി പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍ പൊതു പ്രവര്‍ത്തകയായ ഭാര്യ, മറ്റൊരു വാര്‍ഡ് മെമ്പറുടെ വീട്ടിലെത്തിയ രണ്ട് പേര്‍ എന്നിവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന്റെ പശ്ചാതലത്തില്‍ ഇവരെ സന്ദര്‍ശനം നടത്തുകയും ഇവരുമായി സമ്പര്‍ക്കം പുലർത്തുകയും  ചെയ്ത പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍ക്ക് വേണ്ടി ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് എല്ലാവരും നെഗറ്റീവ് ആയത്.

മാറഞ്ചേരിയുടെ കൊറോണാ വ്യാപന നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായ  വാര്‍ഡ് മെമ്പര്‍ രോഗം സ്ഥിരീകരക്കുന്നതിന് രണ്ട് ദിവസം മുന്‍പ്‌ വരെ പഞ്ചായാത്തില്‍ വന്നിരുന്നു. ജീവനക്കാരുമായി ഇടപഴകുകയും ഓഫീസ് പുനര്‍ കൃമീകീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു.

 വീട്ടിലെത്തിയ രണ്ട് പേര്‍ക്ക് അണുബാധ സ്ഥിരീകരിച്ച മെമ്പര്‍ പഞ്ചായത്തില്‍ നടന്ന വിധ യോഗങ്ങളിൽ പങ്കെടുക്കുകയും.  എല്ലാദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ പഞ്ചായത്തില്‍ ഉണ്ടാവുകയും ചെയ്ത വ്യക്തിയാണ്.

അതുകൊണ്ട്തന്നെ പഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരും കോവിഡ് ഭീഷണിയിലാവുകയും പഞ്ചായത്തിലേക്ക് പൊതുജങ്ങള്‍ക്കുള്ള പ്രവേശനം പൂര്‍ണ്ണമായി തടയുകയും ചെയ്തിരുന്നു.

ഇരുവരുടേയും പഞ്ചായത്തിനുള്ളിലെ പ്രാഥമിക സംമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ ആളുകളേയും ഇന്ന് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.

ഈ പരിശോധനയിലാണ് എല്ലാവരുടേയും പലിശോധന ഫലം നെഗറ്റീവ് ആയത്.

അതേസമയം ഇന്ന് പൊതുജനങ്ങള്‍ക്ക് വേണ്ടിനടന്ന പരിശോധനയില്‍ കാഞ്ഞിരമുക്ക് സ്വദേശിയായ യുവതിയുടെ ഫലം പോസിറ്റീവ് ആയി. 

കാഞ്ഞിരമുക്കില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവിനാണ് ഇന്ന് ഫലം പോസിറ്റീവ് ആയത്. ഇവര്‍ കഴിഞ്ഞ കുറച്ച് ദിവസമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ഇന്ന് മാറഞ്ചേരിയില്‍ ആകെ 45പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍ പൊതു പ്രവര്‍ത്തകയായ ഭാര്യ, മറ്റൊരു വാര്‍ഡ് മെമ്പറുടെ വീട്ടിലെത്തിയ രണ്ട് പേര്‍ എന്നിവര...    Read More on: http://360malayalam.com/single-post.php?nid=1049
മാറഞ്ചേരി പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍ പൊതു പ്രവര്‍ത്തകയായ ഭാര്യ, മറ്റൊരു വാര്‍ഡ് മെമ്പറുടെ വീട്ടിലെത്തിയ രണ്ട് പേര്‍ എന്നിവര...    Read More on: http://360malayalam.com/single-post.php?nid=1049
മാറഞ്ചേരിക്ക് ആശ്വാസം: ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ എല്ലാവരും നെഗറ്റീവ് മാറഞ്ചേരി പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍ പൊതു പ്രവര്‍ത്തകയായ ഭാര്യ, മറ്റൊരു വാര്‍ഡ് മെമ്പറുടെ വീട്ടിലെത്തിയ രണ്ട് പേര്‍ എന്നിവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന്റെ പശ്ചാതലത്തില്‍ ഇവരെ സന്ദര്‍ശനം നടത്തുകയും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്