ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സംസ്ഥാനത്തേക്ക് ഇതുവരെ മടങ്ങിയെത്തിയത് 10,05,211 പേർ

ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കേരളത്തിലേക്ക് ഇതുവരെ 10,05,211 പേരാണ് മടങ്ങിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ 62.16 ശതമാനം (6,24,826 പേര്‍) ആഭ്യന്തര യാത്രക്കാരാണ്. മടങ്ങിവന്നവരില്‍ അന്താരാഷ്ട്ര യാത്രക്കാരാര്‍ 3,80,385 (37.84 ശതമാനം) ആണ്. ആഭ്യന്തര യാത്രക്കാരില്‍ 59.67 ശതമാനം പേരും റെഡ്‌സോണ്‍ ജില്ലകളില്‍ നിന്നുമാണ് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.


ആഭ്യന്തര യാത്രക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ വന്നിട്ടുള്ളത് കര്‍ണാടകയില്‍ നിന്നുമാണ്. 1,83,034 പേര്‍, തമിഴ്‌നാട്ടില്‍ നിന്നും 1,67,881 പേരും മഹാരാഷ്ട്രയില്‍ നിന്നും 71,690 പേരും വന്നിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാരില്‍ കൂടുതല്‍ വന്നിട്ടുള്ളത് യുഎഇയില്‍ നിന്നാണ്. 1,91,332 പേര്‍. ആകെ വന്ന അന്താരാഷ്ട്ര യാത്രക്കാരുടെ 50.29 ശതമാനം വരും ഇത്. സൗദി അറേബ്യയില്‍ നിന്നും 59,329 പേരും ഖത്തറില്‍ നിന്നും 37,078 പേരും വന്നു.


ജോലി നഷ്ടപ്പെട്ടു മടങ്ങി വരുന്ന പ്രവാസികള്‍ക്ക് നോര്‍ക്ക വഴി ലഭ്യമാക്കുന്ന 5000 രൂപയുടെ സഹായം 78,000 പേര്‍ക്കായി 39 കോടി രൂപ ഇതുവരെ വിതരണം ചെയ്തു. ഒരു ഘട്ടത്തില്‍, കേരളം പ്രവാസികള്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടക്കുന്നു എന്ന് പ്രചരിപ്പിച്ചവര്‍ ഇവിടെയുണ്ട്. അതല്ല, വരാനുള്ള എല്ലാവരെയും സ്വീകരിക്കുകയാണ് നാം ചെയ്തത് എന്ന് തെളിയിക്കുന്ന കണക്കാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.


#360malayalam #360malayalamlive #latestnews

ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കേരളത്തിലേക്ക് ഇതുവരെ 10,05,211 പേരാണ് മടങ്ങിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ 62.16 ശതമാന...    Read More on: http://360malayalam.com/single-post.php?nid=1044
ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കേരളത്തിലേക്ക് ഇതുവരെ 10,05,211 പേരാണ് മടങ്ങിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ 62.16 ശതമാന...    Read More on: http://360malayalam.com/single-post.php?nid=1044
ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സംസ്ഥാനത്തേക്ക് ഇതുവരെ മടങ്ങിയെത്തിയത് 10,05,211 പേർ ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കേരളത്തിലേക്ക് ഇതുവരെ 10,05,211 പേരാണ് മടങ്ങിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ 62.16 ശതമാനം (6,24,826 പേര്‍) ആഭ്യന്തര യാത്രക്കാരാണ്. മടങ്ങിവന്നവരില്‍ അന്താരാഷ്ട്ര യാത്രക്കാരാര്‍ 3,80,385 (37.84 ശതമാനം) .... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്