നവകേരള സദസ്സ് ; പൊന്നാനിയിൽ സംഘാടക സമിതി രൂപീകരിച്ചു

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ ജില്ലയിലെ 16 മണ്ഡലങ്ങളിലായി സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി പൊന്നാനി നഗരസഭയിൽ സംഘാടക സമിതി രൂപീകരിച്ചു. പൊന്നാനി ആർ.വി ഹാളിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ ബിന്ദു സിദ്ധാർത്ഥൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ടി മുഹമ്മദ് ബഷീർ, സബ് കലക്ടർ മിനിമോൾ, പൊന്നാനി നഗരസഭ ആസൂത്രണ കമിറ്റി ഉപാധ്യക്ഷൻ സി പി മുഹമ്മദ് കുഞ്ഞി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി രഞ്ജിനി, പൊന്നാനി പൊലീസ് ഇൻസ്‌പെക്ടർ വിനോദ് വലിയാറ്റൂർ എന്നിവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി സജിറൂൺ സ്വാഗതവും രജീഷ് ഊപ്പാല നന്ദിയും പറഞ്ഞു. 

നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ചെയർമാനും സെക്രട്ടറി സജിറൂൺ കൺവീനറുമായുള്ള സംഘാടക സമിതി രുപീകരിച്ചു.

#360malayalam #360malayalamlive #latestnews

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ ജില്ലയിലെ 16 മണ്ഡലങ്ങളിലായി സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി പൊന...    Read More on: http://360malayalam.com/single-post.php?nid=7994
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ ജില്ലയിലെ 16 മണ്ഡലങ്ങളിലായി സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി പൊന...    Read More on: http://360malayalam.com/single-post.php?nid=7994
നവകേരള സദസ്സ് ; പൊന്നാനിയിൽ സംഘാടക സമിതി രൂപീകരിച്ചു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ ജില്ലയിലെ 16 മണ്ഡലങ്ങളിലായി സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി പൊന്നാനി നഗരസഭയിൽ സംഘാടക സമിതി രൂപീകരിച്ചു. പൊന്നാനി ആർ.വി ഹാളിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്