തവനൂർ സെൻട്രൽ ജയിലിൽ ഹൃദയ വ്യായാമ പരിശീലനവും ഹൃദയ പരിശോധനയും നടത്തി

മലപ്പുറം സാമൂഹ്യനീതി ജില്ലാ പ്രൊബേഷൻ ഓഫീസ് , ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി,  ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോട്, കോട്ടക്കൽ ആസ്റ്റർ മിംസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തവനൂർ സെൻട്രൽ ജയിൽ ആൻഡ് കറക്ഷണൽ ഹോമിൽ ഹൃദയ വ്യായാമ പരിശീലനവും ഹൃദയ പരിശോധനാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

കോട്ടക്കൽ ആസ്റ്റർ മിംസ് കാർഡിയോളജി ഡോ. ഷിജി തോമസ് ഉദ്ഘാടനം ചെയ്തു. ഡോ. നിയാസ് സി.പി.ആർ പരിശീലനം നൽകി. ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മൊബൈൽ മെഡിക്കൽ യൂണിറ്റിൽ ഇ.സി.ജി, ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

ജയിൽ മെഡിക്കൽ ഓഫീസർ അബ്ദുള്ള യൂനസ്, ജില്ലാ പ്രൊബേഷൻ ഓഫീസർ സമീർ മച്ചിങ്ങൽ, ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ മുഹമ്മദ് കെ.വി ഹസിം, പ്രൊബേഷൻ ഓഫീസർ ആർ. രമ്യ, ജയിൽ വെൽഫെയർ ഓഫീസർ ബി.പി വിപിൻ എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

മലപ്പുറം സാമൂഹ്യനീതി ജില്ലാ പ്രൊബേഷൻ ഓഫീസ് , ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോട്, കോട്...    Read More on: http://360malayalam.com/single-post.php?nid=7986
മലപ്പുറം സാമൂഹ്യനീതി ജില്ലാ പ്രൊബേഷൻ ഓഫീസ് , ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോട്, കോട്...    Read More on: http://360malayalam.com/single-post.php?nid=7986
തവനൂർ സെൻട്രൽ ജയിലിൽ ഹൃദയ വ്യായാമ പരിശീലനവും ഹൃദയ പരിശോധനയും നടത്തി മലപ്പുറം സാമൂഹ്യനീതി ജില്ലാ പ്രൊബേഷൻ ഓഫീസ് , ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോട്, കോട്ടക്കൽ ആസ്റ്റർ മിംസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തവനൂർ സെൻട്രൽ ജയിൽ ആൻഡ് കറക്ഷണൽ ഹോമിൽ ഹൃദയ വ്യായാമ പരിശീലനവും ഹൃദയ പരിശോധനാ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്