"എന്റെ കേരളം"; ലേഖന, ചിത്രരചനാ, റീൽസ് മത്സരങ്ങൾ

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തൃശ്ശൂർ ജില്ലയിൽ സംഘടിപ്പിക്കുന്ന "എന്റെ കേരളം" പ്രദർശന - വിപണന മേളയുടെ ഭാഗമായി  വിവിധ മത്സരങ്ങൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിക്കുന്നു. ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി "എന്റെ കേരളം" എന്ന വിഷയത്തിൽ ലേഖനമത്സരം സംഘടിപ്പിക്കും. കോളേജ് വിദ്യാർത്ഥികൾക്ക് യുവതയുടെ നവകേരളം എന്നതും പൊതുജനങ്ങൾക്ക് ജില്ലയുടെ വികസനം-പ്രശ്നങ്ങളും സാധ്യതകളും എന്നതുമാണ് ലേഖനമത്സരത്തിനുള്ള വിഷയം. 500 വാക്കിൽ കവിയാത്ത ലേഖനം മത്സരാർഥിയുടെ പേര്, മത്സരിക്കുന്ന വിഭാഗം, വിലാസം, ഫോൺ നമ്പർ എന്നീ വിവരങ്ങൾ ഉൾപ്പെടുത്തി വാട്സ്ആപ്പ് നമ്പറിൽ അയക്കണം.


ലേഖനമത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുന്ന 200 പേരുടെ സംഗമം സംഘടിപ്പിക്കും. മന്ത്രിമാരടക്കമുള്ള ജില്ലയിലെ ജനപ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. ജില്ലയുടെ വികസനകാഴ്ചപ്പാടുകൾ ജനപ്രതിനിധികൾക്കുമുന്നിൽ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. 


ജില്ലയുടെ വികസനക്കാഴ്ചകൾ എന്ന വിഷയത്തിൽ റീൽസ് മത്സരവും സംഘടിപ്പിക്കും. 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പേര്, വിലാസം, ഫോൺ നമ്പർ എന്നീ വിവരങ്ങൾ ഉൾപ്പെടുത്തി നമ്പറിൽ അയക്കണം.


എന്റെ കേരളം എന്ന വിഷയത്തിൽ എൽപി/യുപി വിദ്യാർത്ഥികൾക്കായി ചിത്രരചനാമത്സരവും സംഘടിപ്പിക്കും. എ3 വലുപ്പമുള്ള വെള്ള ചാർട്ട് പേപ്പറിൽ വരച്ച ജലച്ചായച്ചിത്രം സ്കാൻ ചെയ്ത് വാട്ട്സാപ്പ് നമ്പറിലേക്ക് അയയ്ക്കണം. മത്സരാർഥിയുടെ പേര്, പ്രായം, വിലാസം, ഫോൺ നമ്പർ എന്നിവ ഇതോടൊപ്പം മെസേജായി അയയ്ക്കണം. 


9496003219 എന്ന വാട്സ് ആപ്പ് നമ്പറിലേക്കാണ് ലേഖനങ്ങളും റീൽസും ചിത്രങ്ങളും അയയ്‌ക്കേണ്ടത്. എൻട്രികൾ ലഭിക്കേണ്ട അവസാന തിയ്യതി ഏപ്രിൽ 30. വിജയികൾക്കുള്ള സമ്മാനങ്ങൾ മെയ് 15ന് എന്റെ കേരളം പ്രദർശനത്തിന്റെ സമാപന സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്യും.

#360malayalam #360malayalamlive #latestnews #entekeralam

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തൃശ്ശൂർ ജില്ലയിൽ സംഘടിപ്പിക്കുന്ന "എന്റെ കേരളം" പ്രദർശന - വിപണന മേളയുടെ ഭാഗമ...    Read More on: http://360malayalam.com/single-post.php?nid=7828
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തൃശ്ശൂർ ജില്ലയിൽ സംഘടിപ്പിക്കുന്ന "എന്റെ കേരളം" പ്രദർശന - വിപണന മേളയുടെ ഭാഗമ...    Read More on: http://360malayalam.com/single-post.php?nid=7828
"എന്റെ കേരളം"; ലേഖന, ചിത്രരചനാ, റീൽസ് മത്സരങ്ങൾ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തൃശ്ശൂർ ജില്ലയിൽ സംഘടിപ്പിക്കുന്ന "എന്റെ കേരളം" പ്രദർശന - വിപണന മേളയുടെ ഭാഗമായി വിവിധ മത്സരങ്ങൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിക്കുന്നു. ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി "എന്റെ കേരളം" എന്ന വിഷയത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്