ബജറ്റ്: പഴയവീഞ്ഞ് പുതിയ കുപ്പിയിൽ; വെറും ടോക്കണിൽ ഒതുങ്ങി പൊന്നാനി: പുതിയതായി ആകെ കിട്ടിയത് വെറും 10കോടി രൂപ

പുതുതായി പൊന്നാനിക്ക് ആകെ കിട്ടിയത് ചിറവല്ലൂർ  ബണ്ടിലേക്ക് 6 കോടിയും ചങ്ങരംകുളം ഹൈവേ വികസനത്തിന് 4 കോടിയും മാത്രം

 പൊന്നാനി: കാര്യമായ പുതിയ പദ്ധതികൾ ബജറ്റിൽ ഇടം പിടിക്കാതെ ടോക്കൺ ബജറ്റിൽ മാത്രം കാര്യമായ നേട്ടമുണ്ടാക്കി പൊന്നാനി മണ്ഡലം.

പൊന്നാനി ഉൾപ്പെടെയുള്ള തുറമുഖങ്ങളിൽ ഷിപ്പിങ് പ്രവർത്തങ്ങൾക്കുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിക്കായി 40.50 കോടിയുടെ പദ്ധതിയിലും,

പൊന്നാനിയിലെ കനോലി കനാൽ ഉൾപ്പെടെയുള്ള ബേക്കൽ മുതൽ കോവളം വരെയുള്ള വെസ്റ്റ് കോസ്റ്റ് കനാൽ വികസനത്തിന്‌ 300 കോടിയുടെ പദ്ധതിയിലും, കോൾകൃഷി മേഖല ഉൾപ്പെടുന്ന കാർഷിക മേഖലക്കുള്ള 971.71 കോടിയുടെ പദ്ധതിയിലും പൊന്നാനി ഉൾപ്പെട്ടു.


2020ലെ ബജറ്റിൽ 5കോടി പ്രഖ്യാപിച്ചിരുന്ന  ചെറവല്ലൂർ ബണ്ട് റോഡ് നിർമാണത്തിന് ഇത്തവണ  6 കോടി രൂപകൂടിയും,

ചങ്ങരംകുളത്ത് വളയംകുളം മുതൽ പന്താവൂർ വരെയുള്ള 3.5കിലോമീറ്റർ റോഡിന്റെ വീതി കൂട്ടൽ പ്രവർത്തിക്കും, ടൗൺ സൗന്ദര്യവൽക്കരണത്തിനും കൂടി ആകെ  4 കോടി രൂപയും  അനുവദിച്ചു. എന്നതാണ് ഈ ബജറ്റിൽ പൊന്നാനിക്ക് ലഭിച്ച് പുതിയ നേട്ടം.

മറ്റു പദ്ധതികളായ നന്നംമുക്ക്  ഹെൽത്ത് സെന്ററിന് പുതിയ ബ്ലോക്ക് നിർമാണം, പുനർഗേഹം പദ്ധതിയിൽ ഒന്നാംഘട്ടമായി നിർമിച്ച ഭവന സമുച്ചയത്തിൽ ചുറ്റുമതിൽ നിർമാണം, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, റിക്രിയേഷൻ സെന്റർ നിർമാണം, പൊന്നാനി ഐ.സി സ്.ആർ പഠന കേന്ദ്രത്തിൽ ക്രിയേറ്റീവ് ഹബ് സ്ഥാപിക്കൽ, മാറഞ്ചേരി സ്‌കൂളിന് സ്ഥലം വാങ്ങലും പുതിയ കെട്ടിടം നിർമാണവും, ഫിഷറീസ്  കോംപ്ലക്സ് നിർമാണം, കടവനാട് ഗവ. ഫിഷറീസ് യു.പി സ്കൂളിന് പുതിയ കെട്ടിട നിർമ്മാണം, മാറഞ്ചേരി ഐ.ടി.ഐ ക്ക്സ്ഥലം വാങ്ങലും, പുതിയ കെട്ടിട നിർമാണവും, നിളയോരപാത സംരക്ഷണവും തുടർ സൗന്ദര്യവൽക്കരണ പ്രവൃത്തികളും, പൊന്നാനിയിലെ  കോച്ചിംഗ് ഫോർ മൈനൊറിറ്റി യൂത്ത് സെൻ്ററിൻ്റെ പുതിയ കെട്ടിട നിർമാണം എന്നിവ ബജറ്റിൽ ടോക്കൺ വ്യവസ്ഥയിൽ ഉൾപ്പെട്ടു.

ഇത്രയും കാര്യങ്ങൾ ഇന്ന് ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെട്ടെങ്കിലും മിക്കതും കഴിഞ്ഞ പല ബജറ്റിലേയും പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങിയവയുടെ തുടർച്ചയായാണ് വിലയിരുത്തപെടുന്നത്.

കഴിഞ്ഞ  വർഷത്തെ സമ്പൂർണ്ണ ബജറ്റിൽ 101 കോടിയുടെ മണ്ഡലം വികസന പദ്ധതികൾക്കാണ് തുക വകയിരുത്തിയത്.

കൂടാതെ 41.5 കോടിയുടെ 5 തുറമുഖ വികസനത്തിലും, 10 കോടിയുടെ കോൾ വികസനത്തിലും പൊന്നാനി ഉൾപ്പെട്ടിരുന്നു. 

സിവിൽ സ്റ്റേഷനിൽ സർക്കാർ ഓഫീസുകൾക്കായി ആധുനിക സൗകര്യങ്ങളോടെ പുതിയ അനക്സ് കെട്ടിടം നിർമ്മിക്കാൻ 10 കോടി രൂപ അന്ന് വകയിരുത്തിയിരുന്നു.

5 തുറമുഖങ്ങളിലെ സുസ്ഥിരമായ ചരക്ക് നീക്കത്തിനും യാത്രാ സൗകര്യത്തിന്റെ അടിസ്ഥാന വികസനത്തിനുമായി 41.5  കോടി രൂപ വകയിരുത്തിയിയതിൽ പൊന്നാനിയും  ഉൾപ്പെട്ടിരുന്നു.

 പൊന്നാനി ഉൾപ്പടെയുള്ള കോൾ കൃഷി മേഖലയുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിന്  10 കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് അതിൽ പൊന്നാനിക്കും ആനുപാതിക വിഹിതം ലഭിക്കും.

ആധുനിക സൗകര്യങ്ങളോട് കൂടിയ ഫിഷറീസ് കോംപ്ലക്‌സ് , പൊന്നാനി സിവിൽസ്റ്റേഷൻ മുതൽ ജിംറോഡ്‌ വരെ വീതി കൂട്ടി വികസിപ്പിക്കൽ , ചങ്ങരംകുളം ടൗൺ റോഡ് വീതി കൂട്ടി വികസിപ്പിക്കലും സൗന്ദര്യവൽക്കരണവും, ഗുരുവായൂർ - ആൽത്തറ - പൊന്നാനി റോഡ് വീതികൂട്ടലും ഉപരിതലം പുതുക്കലും , ആലങ്കോട് ഹെൽത്ത് സെന്ററിന് പുതിയ കെട്ടിട നിർമാണം , മാറഞ്ചേരി ഹെൽത്ത് സെന്ററിന്  പുതിയ കെട്ടിട നിർമാണം,വളയംകുളം പി.ഡബ്യു.ഡി റെസ്റ്റ് ഹൗസ് നവീകരണവും സൗകര്യങ്ങൾ മെച്ചപ്പെടുത്തലും, കടവനാട് ജി.എഫ്.യു.പി സ്‌കൂളിന്  പുതിയ കെട്ടിട നിർമാണവും ഗ്രൗണ്ട് നിർമാണവും, ചെറുവായ്ക്കര ജി.യു.പി സ്കൂളിന് പുതിയ കെട്ടിട നിർമാണം , മാറഞ്ചേരി ഐ.ടി.ഐ ക്ക് സ്ഥലം വാങ്ങലും പുതിയ കെട്ടിട നിർമാണവും, ഐ.സി.എസ്.ആറിൽ ക്രിയേറ്റീവ് ഹബ് സ്ഥാപിക്കൽ, മൈനൊറിറ്റി കോച്ചിങ് സെന്ററിന് പുതിയ കെട്ടിട നിർമ്മാണം, പന്താവൂർ - കക്കിടിപ്പുറം തോട് ആഴവും വീതിയും കൂട്ടി ഭിത്തി കെട്ടി സംരക്ഷിക്കൽ എന്നീ പദ്ധതികളും  2022ലെ ബജറ്റിലെ പ്രഖ്യാപനങ്ങളാണ്.

കൂടാതെ പൊന്നാനി കൂടി ഉൾപ്പെടുന്ന ലിറ്റററി സർക്യൂട്ടിന്റെ സമഗ്രവികസനത്തിന്  366 കോടിരുപയും അന്ന്  വകയിരുത്തിയിയതായി പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നു.

ഇതിന്റെ ഒക്കെ ആവർത്തനം തന്നെയാണ് ഇത്തവത്തെ ബജറ്റ് പ്രഖ്യാപനവും എന്നാണ് രണ്ടും കൂട്ടിവായിക്കുമ്പോൾ വിലയിരുത്തപ്പെടുന്നത്.

25 വിനോദ സഞ്ചാര ഹബ്ബുകൾക്കായി വകയിരുത്തിയ 362 കോടിയിൽ പൊന്നാനി മണ്ഡലത്തിനും കൂടി ഒരു വിഹിതം ലഭിക്കുമെന്നും തീരദേശ പരിപാലനത്തിനായി വകയിരുത്തിയ 100 കോടിയിൽ ഹോട്ട് സ്പോട്ടിൽ ഉൾപ്പെട്ട പൊന്നാനി മണ്ഡലത്തിനും കൂടി ഒരു വിഹിതം ലഭിക്കുമെന്നും ഉൾനാടൻ കനാൽ പദ്ധതിക്കായി വകയിരുത്തിയ 76.55 കോടിയിൽ ഒരു പാലം ഉൾപ്പടെ  അർഹമായ ഒരു വിഹിതം പൊന്നാനി മണ്ഡലത്തിനും  കൂടി ലഭിക്കു എന്നും അന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു ആ പ്രഖ്യാപനത്തിന്റെ സ്പപഷ്ടീകരണമാണ് ഇന്നത്തെ പ്രഖ്യാപനത്തിൽ കാണാൻ കഴിഞ്ഞത്.

വിവിധങ്ങളായ പദ്ധതികളിലൂടെ ഏകദേശം 125 കോടിയോളം രൂപയുടെ മണ്ഡല വികസന പദ്ധതികൾ കഴിഞ്ഞ വർഷം പൊന്നാനിക്ക് ലഭിച്ചെങ്കിലും അതിൽ പലതിലും തുടർ നടപടികളില്ലാതെ വെറും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുകയാണുണ്ടായത്.

ഇന് പ്രഖ്യാപിച്ചതിൽ ഭൂരിപക്ഷവും അന്നത്തെ പ്രഖ്യാപത്തിന്റെ ആവർത്തനവും സ്പഷ്ടീകരണവും മാത്രമായി ഒതുങ്ങിയപ്പോഴാണ്. പൊന്നാനിക്ക് കിട്ടിയത് പഴയ വീഞ്ഞ് പുതിയകുപ്പിയിൽ എന്ന് ആക്ഷേപത്തിലേക്ക് ചർച്ചകൾ വഴിമാറുന്നത്.

കഴിഞ്ഞ വർഷം മാർച്ച് 11ന്  ബജറ്റ് അവതരണം കഴിഞ്ഞ് എംഎൽഎ പി നന്ദകുമാർ ഫെയ്സ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിൽ ഇക്കാര്യങ്ങൾ വ്യക്തമായി അക്കമിട്ട് പറഞ്ഞിട്ടുണ്ട്. 

ആ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


#360malayalam #360malayalamlive #latestnews

ഇന് പ്രഖ്യാപിച്ചതിൽ ഭൂരിപക്ഷവും അന്നത്തെ പ്രഖ്യാപത്തിന്റെ ആവർത്തനവും സ്പഷ്ടീകരണവും മാത്രമായി ഒതുങ്ങിയപ്പോഴാണ്. പൊന്നാനിക്ക് ...    Read More on: http://360malayalam.com/single-post.php?nid=7730
ഇന് പ്രഖ്യാപിച്ചതിൽ ഭൂരിപക്ഷവും അന്നത്തെ പ്രഖ്യാപത്തിന്റെ ആവർത്തനവും സ്പഷ്ടീകരണവും മാത്രമായി ഒതുങ്ങിയപ്പോഴാണ്. പൊന്നാനിക്ക് ...    Read More on: http://360malayalam.com/single-post.php?nid=7730
ബജറ്റ്: പഴയവീഞ്ഞ് പുതിയ കുപ്പിയിൽ; വെറും ടോക്കണിൽ ഒതുങ്ങി പൊന്നാനി: പുതിയതായി ആകെ കിട്ടിയത് വെറും 10കോടി രൂപ ഇന് പ്രഖ്യാപിച്ചതിൽ ഭൂരിപക്ഷവും അന്നത്തെ പ്രഖ്യാപത്തിന്റെ ആവർത്തനവും സ്പഷ്ടീകരണവും മാത്രമായി ഒതുങ്ങിയപ്പോഴാണ്. പൊന്നാനിക്ക് കിട്ടിയത് പഴയ വീഞ്ഞ് പുതിയകുപ്പിയിൽ എന്ന് ആക്ഷേപത്തിലേക്ക് ചർച്ചകൾ വഴിമാറുന്നത്. കഴിഞ്ഞ വർഷം മാർച്ച് 11ന് ബജറ്റ് അവതരണം കഴിഞ്ഞ് എംഎൽഎ പി നന്ദകുമാർ ഫെയ്സ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിൽ ഇക്കാര്യങ്ങൾ വ്യക്തമായി അക്കമിട്ട് പറഞ്ഞിട്ടുണ്ട്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്