കാൻസർ ബോധവൽക്കരണം ജനുവരി 10 ന് ചങ്ങരംകുളത്ത്

സമൂഹത്തിൽ കാൻസർ രോഗികളുടെ വലിയ രീതിയിലുള്ള വർദ്ധനവ് കണക്കിലെടുത്തുകൊണ്ട് പ്രാരംഭഘട്ടത്തിൽ കാൻസറിന്റെ ലക്ഷണങ്ങൾ കണ്ടെത്തുന്നതിനും കാൻസർ ബാധിക്കാതിരിക്കാനുള്ള ജീവിതക്രമങ്ങൾക്കുള്ള ബോധവൽക്കരണ പരിപാടി ചങ്ങരംകുളത്ത് സംഘടിപ്പിക്കുന്നു. ജനുവരി 10 ന് ചൊവ്വാഴ്ച മലബാർ കാൻസർ സെൻറർ തലശ്ശേരിയുടെയും ചങ്ങരംകുളം കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മലബാർ കാൻസർ സെൻററിലെ വിവിധ ഡോക്ടർമാർ ട്രെയിനിമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. രാവിലെ 9.30 മുതൽ ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടി പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. കാൻസറിന്റെ മാരകവിപത്തിൽ നിന്ന് നമ്മുടെ പ്രദേശത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ  നടത്തുന്ന ഈ പരിപാടിയിൽ സാമൂഹ്യ സേവന രംഗത്ത്   പ്രവർത്തിക്കുന്നവർ പ്രത്യേകിച്ച് വനിതാ പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകർ വീട്ടമ്മമാർ എന്നിവർ  സംബന്ധിക്കണമെന്ന് കാരുണ്യം ഭാരവാഹികൾ അറിയിച്ചു.

#360malayalam #360malayalamlive #latestnews #cancer #changaramkulam

സമൂഹത്തിൽ കാൻസർ രോഗികളുടെ വലിയ രീതിയിലുള്ള വർദ്ധനവ് കണക്കിലെടുത്തുകൊണ്ട് പ്രാരംഭഘട്ടത്തിൽ കാൻസറിന്റെ ലക്ഷണങ്ങൾ കണ്ടെത്തുന്ന...    Read More on: http://360malayalam.com/single-post.php?nid=7712
സമൂഹത്തിൽ കാൻസർ രോഗികളുടെ വലിയ രീതിയിലുള്ള വർദ്ധനവ് കണക്കിലെടുത്തുകൊണ്ട് പ്രാരംഭഘട്ടത്തിൽ കാൻസറിന്റെ ലക്ഷണങ്ങൾ കണ്ടെത്തുന്ന...    Read More on: http://360malayalam.com/single-post.php?nid=7712
കാൻസർ ബോധവൽക്കരണം ജനുവരി 10 ന് ചങ്ങരംകുളത്ത് സമൂഹത്തിൽ കാൻസർ രോഗികളുടെ വലിയ രീതിയിലുള്ള വർദ്ധനവ് കണക്കിലെടുത്തുകൊണ്ട് പ്രാരംഭഘട്ടത്തിൽ കാൻസറിന്റെ ലക്ഷണങ്ങൾ കണ്ടെത്തുന്നതിനും കാൻസർ ബാധിക്കാതിരിക്കാനുള്ള ജീവിതക്രമങ്ങൾക്കുള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്