റംഷാദ് സൈബർ മീഡിയയുടെ "അൽഫിയ എന്ന പെൺകുട്ടി" പ്രകാശനം ചെയ്തു

റംഷാദ് സൈബർമീഡിയയുടെ രചിച്ച "അൽഫിയ എന്ന പെൺകുട്ടി" എന്ന കൈപുസ്തകം പുറത്തിറങ്ങി. ഡോ: കെ. ടി ജലീൽ എം എൽ എ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂരിന് നൽകി പ്രകാശനം ചെയ്തു.   പുസ്തകം വഴി  ലഭിക്കുന്ന തുക ഭിന്നശേഷിക്കാരിയായ നിർധന പെൺകുട്ടിയുടെ വിവാഹത്തിന് നൽകുമെന്ന് സംഘാടകർ അറിയിച്ചു.

ചടങ്ങിൽ പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ ബിനിഷ മുസ്തഫ അധ്യക്ഷയായി. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സമീറ എളയേടത്ത് മുഖ്യാതിഥിയായി.  പുസ്തകത്തിന്റെ വിപണനത്തിലെ സാമൂഹിക പ്രവർത്തനങ്ങൾക്ക് സന്നദ്ധ സംഘടനകൾ മുന്നോട്ട് വന്നു. കാരുണ്യം ചാരിറ്റബിൾ ട്രെസ്റ്റ്, സ്പർശം & ഇശൽ മഹൽ കൂട്ടായ്മ, സോനാരെ വാട്സ്ആപ് കൂട്ടായ്മ, തിരുവളയനൂർ സ്കൂൾ കൂട്ടായ്മ, എന്നിവർ ഫണ്ട് സമാഹരണത്തിന് പിന്തുണ നൽകി. മാധ്യമ പ്രവർത്തകനും അധ്യാപകനുമായ ഫഖ്റുദ്ധീൻ പന്താവൂർ പുസ്തക പരിചയം നടത്തി. ദേവൂട്ടി ഗുരുവായൂർ അവതരണം നടത്തി. റംഷാദ് സൈബർമീഡിയ മറുപടി പ്രസംഗം നടത്തി.  എഴുത്തുകാരായ റഫീക്ക് പട്ടേരി, ഹക്കീം വെളിയത്ത്, സോമൻ ചെബ്രത്ത്, എന്നിവർ പുസ്തകത്തെ അധികരിച്ച് സംവദിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ ബ്ലോക്ക്‌ മെമ്പർമാരായ പി. റംഷാദ്, പി അജയൻ, ഷാജി കാളിയത്തേൽ, നവാസ്. എ.കെ, അറഫ യൂസഫ്, സിതാര എം അലി, വി. ആർ മുഹമ്മദ്‌, സലീം ഗ്ലോബ്, മൻസൂർ കുഞ്ചിറയിൽ , പ്രഗിലേഷ് ശോഭ , സുനിത ജയരാജ്‌ എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews #book #ktjaleel #perumbadapp

റംഷാദ് സൈബർമീഡിയയുടെ രചിച്ച "അൽഫിയ എന്ന പെൺകുട്ടി" എന്ന കൈപുസ്തകം പുറത്തിറങ്ങി. ഡോ: കെ. ടി ജലീൽ എം എൽ എ മാപ്പിളപ്പാട്ട് ഗായകൻ സലീം ക...    Read More on: http://360malayalam.com/single-post.php?nid=7693
റംഷാദ് സൈബർമീഡിയയുടെ രചിച്ച "അൽഫിയ എന്ന പെൺകുട്ടി" എന്ന കൈപുസ്തകം പുറത്തിറങ്ങി. ഡോ: കെ. ടി ജലീൽ എം എൽ എ മാപ്പിളപ്പാട്ട് ഗായകൻ സലീം ക...    Read More on: http://360malayalam.com/single-post.php?nid=7693
റംഷാദ് സൈബർ മീഡിയയുടെ "അൽഫിയ എന്ന പെൺകുട്ടി" പ്രകാശനം ചെയ്തു റംഷാദ് സൈബർമീഡിയയുടെ രചിച്ച "അൽഫിയ എന്ന പെൺകുട്ടി" എന്ന കൈപുസ്തകം പുറത്തിറങ്ങി. ഡോ: കെ. ടി ജലീൽ എം എൽ എ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂരിന് നൽകി പ്രകാശനം ചെയ്തു. പുസ്തകം വഴി ലഭിക്കുന്ന തുക ഭിന്നശേഷിക്കാരിയായ നിർധന പെൺകുട്ടിയുടെ വിവാഹത്തിന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്