കപ്പൽ ടെർമിനൽ നിർമിക്കുന്ന സ്ഥലം ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു

പൊന്നാനിയുടെ  സമഗ്ര വികസനത്തിൽ വലിയ പങ്കു നിർവഹിക്കാൻ കഴിയുന്ന കപ്പൽ ടെർമിനൽ നിർമിക്കുന്നതിന് വേണ്ടിയുള്ള സാധ്യതാ പഠന റിപ്പോർട്ട് 15 ദിവസത്തിനകം സർക്കാറിന് മുന്നിൽ സമർപ്പിക്കും. 150 മീറ്റർ നീളത്തിലാണ് കപ്പൽ ടെർമിനൽ നിർമിക്കാൻ ലക്ഷ്യമിടുന്നത് . പുതിയ ജങ്കാർ ജെട്ടി മുതൽ കനോലി കനാൽ വന്നു ചേരുന്ന ഭാഗത്താണ് കപ്പൽ ടെർമിനൽ നിർമിക്കുന്നത് . ചരക്ക് കപ്പലുകളും യാത്രാ കപ്പലുകളും എളുപ്പത്തിൽ അടുക്കാവുന്ന തരത്തിൽ 13 മീറ്റർ വരെ ആഴം  ഉറപ്പാക്കുകയും ചെയ്യും . പി. നന്ദകുമാർ  എം.എൽ.എ സർക്കാരിന് മുന്നിൽ നിർദേശിച്ച പ്രപ്പോസലിന്റെ ഭാഗമായാണ് ഉന്നത ഉദ്യോഗസ്ഥ സംഘം പ്രസ്തുത സ്ഥലം സന്ദർശിച്ചത്. കോഴിക്കോട് പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വിൻ പ്രതാപ് , സെന്റർ ഫോർ മാനേജ്മെന്റ്  ഡെവലപ്പ്മെന്റ് (സി.എം.ഡി) അസോസിയേറ്റ് പ്രൊഫസർമാരായ റിയാസ് കെ ബഷീർ , ജ്യോതിരാജ്, സീനിയർ പോർട്ട് കൺസർവേറ്റർ പ്രസാദ് വി.വി , മുൻ നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ്‌ കുഞ്ഞി, സി പി എം(എം) ഏരിയാ സെക്രട്ടറി അഡ്വ. പികെ. ഖലീമുദ്ധീൻ , മൽസ്യ തൊഴിലാളി യൂണിയൻ (സി ഐ ടി യു) ജില്ലാ സെക്രട്ടറി  റഹീം  എന്നിവരും പങ്കെടുത്തു .

#360malayalam #360malayalamlive #latestnews

പൊന്നാനിയുടെ സമഗ്ര വികസനത്തിൽ വലിയ പങ്കു നിർവഹിക്കാൻ കഴിയുന്ന കപ്പൽ ടെർമിനൽ നിർമിക്കുന്നതിന് വേണ്ടിയുള്ള സാധ്യതാ പഠന റിപ്പോർട...    Read More on: http://360malayalam.com/single-post.php?nid=7683
പൊന്നാനിയുടെ സമഗ്ര വികസനത്തിൽ വലിയ പങ്കു നിർവഹിക്കാൻ കഴിയുന്ന കപ്പൽ ടെർമിനൽ നിർമിക്കുന്നതിന് വേണ്ടിയുള്ള സാധ്യതാ പഠന റിപ്പോർട...    Read More on: http://360malayalam.com/single-post.php?nid=7683
കപ്പൽ ടെർമിനൽ നിർമിക്കുന്ന സ്ഥലം ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു പൊന്നാനിയുടെ സമഗ്ര വികസനത്തിൽ വലിയ പങ്കു നിർവഹിക്കാൻ കഴിയുന്ന കപ്പൽ ടെർമിനൽ നിർമിക്കുന്നതിന് വേണ്ടിയുള്ള സാധ്യതാ പഠന റിപ്പോർട്ട് 15 ദിവസത്തിനകം സർക്കാറിന് മുന്നിൽ സമർപ്പിക്കും. 150 മീറ്റർ നീളത്തിലാണ് കപ്പൽ ടെർമിനൽ നിർമിക്കാൻ ലക്ഷ്യമിടുന്നത് . പുതിയ ജങ്കാർ ജെട്ടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്