പഴകിയ ഭക്ഷണം പിടിച്ചെടുത്തു: ഹോട്ടലിന് പിഴയിട്ടു

ഹോട്ടലുകളിലെ ശുചിത്വ സംവിധാനം പരിശോധിക്കുന്നതിൻ്റെ ഭാഗമായി കുന്നംകുളം നഗരസഭ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഒരു ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പ്രദേശത്തെ 13 ഹോട്ടലുകളിൽ നഗരസഭ പരിശോധന നടത്തി. പഴകിയ ഭക്ഷണം സൂക്ഷിച്ച ഹോട്ടലിന് 10000 രൂപ പിഴ ചുമത്തി. ഹോട്ടൽ രാജ് മഹൽ രുചി ഹോട്ടലിൽ നിന്നാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. മറ്റ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ കണ്ടെത്തിയില്ല.


ഹെൽത്ത് ഇൻസ്പെക്ടർ പി എ വിനോദ്കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രമിത വി, സ്മിത പരമേശ്വരൻ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.


വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എസ് ലക്ഷ്മണന്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews #food #kunnamkulam #hotel

ഹോട്ടലുകളിലെ ശുചിത്വ സംവിധാനം പരിശോധിക്കുന്നതിൻ്റെ ഭാഗമായി കുന്നംകുളം നഗരസഭ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഒരു ഹോട്ടലില...    Read More on: http://360malayalam.com/single-post.php?nid=7674
ഹോട്ടലുകളിലെ ശുചിത്വ സംവിധാനം പരിശോധിക്കുന്നതിൻ്റെ ഭാഗമായി കുന്നംകുളം നഗരസഭ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഒരു ഹോട്ടലില...    Read More on: http://360malayalam.com/single-post.php?nid=7674
പഴകിയ ഭക്ഷണം പിടിച്ചെടുത്തു: ഹോട്ടലിന് പിഴയിട്ടു ഹോട്ടലുകളിലെ ശുചിത്വ സംവിധാനം പരിശോധിക്കുന്നതിൻ്റെ ഭാഗമായി കുന്നംകുളം നഗരസഭ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഒരു ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പ്രദേശത്തെ 13 ഹോട്ടലുകളിൽ നഗരസഭ പരിശോധന നടത്തി. പഴകിയ ഭക്ഷണം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്