വളണ്ടിയർമാരായി നാട്ടുകാരെത്തി: കുറ്റിപ്പുറത്ത് വേതനം കൂട്ടാൻ സമരം ചെയ്ത വളണ്ടിയർമാർ പുറത്ത്

വേതനം പോരെന്ന് പറഞ്ഞ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ നിസ്സഹകരണ സമരം സ്വീകരിച്ച ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ പുറത്ത്. വളണ്ടിയര്‍മാരായി നാട്ടുകാരായ യുവ സംഘം എത്തിയതോടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം വീണ്ടും സജീവം .പൊന്നാനി ബ്ളോക് പഞ്ചായത്തിന് കീഴില്‍ തൃക്കണാപുരം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലാണ് കഴിഞ്ഞ ദിവസം 17 ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ നിസ്സഹകരണ സമരം നടത്തിയത്.ശുചീകരണം,ഭക്ഷണ വിതരണം എന്നിവയാണ് വളണ്ടിയര്‍മാരുടെ ഇവിടുത്തെ ജോലി.നാല് മണിക്കൂര്‍ ജോലിക്ക് 400 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്.400 രൂപ കുറവായതിനാല്‍ അനൗദ്യോഗികമായി ഒരാള്‍ തന്നെ ഒരു ദിവസം 8 മണിക്കൂര്‍ ജോലി ചെയ്യുകയായിരുന്നു.എന്നാല്‍ ദിവസ വേതനം 1000 രൂപ വേണമെന്നായിരുന്നു ഇവരുടെ ആവശ്യം .സര്‍ക്കാര്‍ ഉത്തരവ് ഇല്ലാതെ തുക കൂട്ടി നല്‍കാന്‍ കഴിയില്ലെന്ന് അധികൃതരും അറിയിച്ചതോടേയാണ് വളണ്ടിയര്‍മാര്‍ നിസ്സഹകരണ സമരം ആരംഭിച്ചത്. രാത്രി രോഗികള്‍ക്ക് ഭക്ഷണം നല്‍കാതേയും,ശുചീകരണം നടത്താതേയുമായിരുന്നു ഇവരുടെ സമരം.ഇതിനിടെ ഇവിടെ വൈദ്യുതി ബന്ധവും തകരാറിലായി.ഇത് സമരം നടത്തുന്നവരാണെന്ന ആരോപണവും ഉയര്‍ന്നു.ഇതിനിടെ ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വഃ പി.പി.മോഹന്‍ദാസ്,ബി ഡി ഒ അടങ്ങിയ സംഘം സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി.എന്നാല്‍ സമരക്കാര്‍ അനുനയത്തിന് തയ്യാറായില്ല.പി.പി.മോഹന്‍ദാസും,ഉദ്യോഗസ്ഥരും പി പി ഇ കിറ്റ് ധരിച്ച് രോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ രംഗത്തിറങ്ങിയതോടെ സമരക്കാര്‍ തന്നെ ഭക്ഷണ വിതരണത്തിന് തയ്യാറായി.പിന്നീട് ഇവിടുത്തെ വൈദ്യുതി തകരാറും പരിഹരിച്ചു.അടിയന്തിരമായി തന്നെ ബ്ളോക് ഭാരവാഹികളും,ഉദ്യോഗസ്ഥരും പുതിയ വളണ്ടിയര്‍മാരെ എടപ്പാള്‍ മേഖലയില്‍ നിന്നും കണ്ടെത്തി രാവിലെ മുതല്‍ ജോലിയില്‍ പ്രവേശിപ്പിക്കുകയും,സമരം ചെയ്തവരെ ഒഴിവാക്കുകയും ചെയ്തു.ഇതിനിടയിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വളണ്ടിയര്‍മാരുടെ ദിവസ വേതനം 4 മണിക്കൂറിന് 650 രൂപയാക്കിയുള്ള ഉത്തരവ് ഇറങ്ങിയത്.ഇതോടെ ഇവിടെ ഇപ്പോഴുള്ള വളണ്ടിയര്‍മാര്‍ക്ക് അനൗദ്യോഗികമായി 8 മണിക്കൂര്‍ ജോലി ചെയ്താല്‍ 1300 രൂപ ലഭിക്കും

#360malayalam #360malayalamlive #latestnews

വേതനം പോരെന്ന് പറഞ്ഞ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ നിസ്സഹകരണ സമരം സ്വീകരിച്ച ട്രോമാ കെയര്‍ വളണ്ടിയര്‍മാര...    Read More on: http://360malayalam.com/single-post.php?nid=765
വേതനം പോരെന്ന് പറഞ്ഞ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ നിസ്സഹകരണ സമരം സ്വീകരിച്ച ട്രോമാ കെയര്‍ വളണ്ടിയര്‍മാര...    Read More on: http://360malayalam.com/single-post.php?nid=765
വളണ്ടിയർമാരായി നാട്ടുകാരെത്തി: കുറ്റിപ്പുറത്ത് വേതനം കൂട്ടാൻ സമരം ചെയ്ത വളണ്ടിയർമാർ പുറത്ത് വേതനം പോരെന്ന് പറഞ്ഞ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ നിസ്സഹകരണ സമരം സ്വീകരിച്ച ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ പുറത്ത്. വളണ്ടിയര്‍മാരായി നാട്ടുകാരായ യുവ സംഘം എത്തിയതോടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം വീണ്ടും സജീവം .പൊന്നാനി ബ്ളോക് പഞ്ചായത്തിന് കീഴില്‍ തൃക്കണാപുരം എം ഇ എസ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്