പ്രവാസി സംരംഭകർക്കായി നോര്‍ക്ക- കാനറബാങ്ക് ലോണ്‍ മേള : രജിസ്റ്റർ ചെയ്യാത്തവർക്കും ഇന്ന് പങ്കെടുക്കാം

പ്രവാസി സംരംഭകർക്കായി നോര്‍ക്ക സംഘടിപ്പിച്ചുവരുന്ന കാനറാ ബാങ്ക് വായ്പാ മേളയിൽ ഇന്ന് (നവംബര്‍ 11 ) മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്കും പങ്കെടുക്കാം. തിരുവനന്തപുരം ,കൊല്ലം ,തൃശൂര്‍ ,പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കാണ് മേളയില്‍ പങ്കെടുക്കാൻ അവസരം. വായ്പാ മേള നടക്കുന്ന ജില്ലകളിലെ കാനറാ ബാങ്കുകളുടെ റീജണല്‍ ഓഫീസുകളിലാണ് വായാപാ മേള നടക്കുക.   രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി മടങ്ങിവന്ന പ്രവാസികൾക്ക് പങ്കെടുക്കാം.പാസ്പോർട്ട്‌, ഫോട്ടോ എന്നിവ ഉൾപ്പെടെ തിരിച്ചറിയൽ രേഖകൾ സഹിതം ഹാജരാകണം.

നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ്  പദ്ധതി പ്രകാരമാണ് വായ്പകള്‍ അനുവദിക്കുക. ഇതുവഴി 15 ശതമാനം മൂലധന സബ്സിഡിയും 3 ശതമാനം പലിശ സബ്സിഡിയും സംരംഭകര്‍ക്ക് ലഭിക്കും. പ്രവാസി സംരംഭകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകള്‍ വഴി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. വിവിരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റായ www.norkaroots.org യിലും നോര്‍ക്ക റൂട്ട്‌സിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും ലഭ്യമാണ്. 

വേദികൾ :-


തിരുവനന്തപുരം -കാനറാ ബാങ്ക്, റീജിയണൽ ഓഫീസ് 1-പവർഹൗസ് റോഡ്.


കൊല്ലം - 

കാനറാ ബാങ്ക് റീജിയണൽ ഓഫീസ്, രാമൻകുളങ്ങര .


തൃശൂർ - 

കാനറാ ബാങ്ക് റീജിയണൽ ഓഫീസ്, കുറുക്കഞ്ചേരി.


പാലക്കാട്‌ - കാനറാ ബാങ്ക്, റീജിയണൽ ഓഫീസ് - പിരിവുശാല :

#360malayalam #360malayalamlive #latestnews

പ്രവാസി സംരംഭകർക്കായി നോര്‍ക്ക സംഘടിപ്പിച്ചുവരുന്ന കാനറാ ബാങ്ക് വായ്പാ മേളയിൽ ഇന്ന് (നവംബര്‍ 11 ) മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവ...    Read More on: http://360malayalam.com/single-post.php?nid=7634
പ്രവാസി സംരംഭകർക്കായി നോര്‍ക്ക സംഘടിപ്പിച്ചുവരുന്ന കാനറാ ബാങ്ക് വായ്പാ മേളയിൽ ഇന്ന് (നവംബര്‍ 11 ) മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവ...    Read More on: http://360malayalam.com/single-post.php?nid=7634
പ്രവാസി സംരംഭകർക്കായി നോര്‍ക്ക- കാനറബാങ്ക് ലോണ്‍ മേള : രജിസ്റ്റർ ചെയ്യാത്തവർക്കും ഇന്ന് പങ്കെടുക്കാം പ്രവാസി സംരംഭകർക്കായി നോര്‍ക്ക സംഘടിപ്പിച്ചുവരുന്ന കാനറാ ബാങ്ക് വായ്പാ മേളയിൽ ഇന്ന് (നവംബര്‍ 11 ) മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്കും പങ്കെടുക്കാം. തിരുവനന്തപുരം ,കൊല്ലം ,തൃശൂര്‍ ,പാലക്കാട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്