കർഷക വരുമാനം വർദ്ധിപ്പിക്കാൻ കൃഷിയിടാധിഷ്ഠിത ആസൂതണ പദ്ധതി

കർഷക വരുമാനം വർദ്ധിപ്പിക്കാൻ കൃഷിയിടാധിഷ്ഠിത ആസൂതണ പദ്ധതി

‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന കൃഷിവകുപ്പിന്റെ സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതി സംസ്ഥാനമൊട്ടാകെ ആരംഭിക്കുകയാണ്. ഒരു കൃഷിയിടത്തിലെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കർഷകർക്ക് വരുമാന വർദ്ധനവ്   ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട കൃഷിക്കൂട്ടങ്ങൾ, കർഷകർ എന്നിവർക്ക്  ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം. തെരഞ്ഞെടുക്കപ്പെടുന്ന കൃഷിയിടത്തിന് ഒരു അടിസ്ഥാന ഉൽപാദന വിപണന ആസൂതണ രേഖ കൃഷി വിദഗ്ദരുടെ സഹായത്തോടെ തയ്യാറാക്കി നൽകും.  തുടർന്ന് ഏറ്റവും നിർണായകമായ ഘടകങ്ങൾക്ക്  പിന്തുണ നൽകി വരുമാന വർദ്ധനവ് ഉറപ്പാക്കും.  കൃഷിയിടത്തിൽ പൂർണ്ണ സാങ്കേതിക സഹായവും ഉറപ്പാക്കും.

ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ആസുത്രിത കൃഷിയിടാധിഷ്ടിത കൃഷിക്കൂട്ടങ്ങളെ തുടർന്ന് കർഷക ഉൽപാദക സംഘങ്ങളായും കമ്പനികളായും പടിപടിയായി ഉയർത്തും എന്നതാണ് ഈ പദ്ധതിയുടെ ആശയം. വിശദവിവരങ്ങൾക്ക് കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് കൃഷി ഡയറക്ടർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട കൃഷിക്കൂട്ടങ്ങൾ, കർഷകർ എന്നിവർക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം...    Read More on: http://360malayalam.com/single-post.php?nid=7605
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട കൃഷിക്കൂട്ടങ്ങൾ, കർഷകർ എന്നിവർക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം...    Read More on: http://360malayalam.com/single-post.php?nid=7605
കർഷക വരുമാനം വർദ്ധിപ്പിക്കാൻ കൃഷിയിടാധിഷ്ഠിത ആസൂതണ പദ്ധതി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട കൃഷിക്കൂട്ടങ്ങൾ, കർഷകർ എന്നിവർക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്