അന്ധവിശ്വാസവും അനാചാരവും സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ; ഗുരുവായൂരിലെ പി കൃഷ്ണപിള്ള സ്ക്വയർ നാടിന് സമർപ്പിച്ചു

അന്ധവിശ്വാസവും അനാചാരവും സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ലോകത്ത് ഒരുപാട് മാതൃക കാണിച്ച സംസ്ഥാനമാണ് കേരളം. അത് തുടരണമെങ്കിൽ അന്ധവിശ്വാസത്തിനെതിരെ സമൂഹത്തിൽ നിന്ന് പ്രതിരോധം ഉയരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂർ നഗരസഭയുടെ പി കൃഷ്ണപിള്ള സ്ക്വയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


സ്വാതന്ത്ര്യ സമര നായകന്മാരെയും നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരെയും വരുംതലമുറ മാതൃകയാക്കേണ്ടതുണ്ട്. നാടിന് വേണ്ടി ജീവത്യാഗം ചെയ്ത മഹാന്മാരെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മനുഷ്യരും അന്തസോടെ ജീവിക്കുന്ന ഒരു കാലഘട്ടത്തിന് വേണ്ടിയാണ് അവർ പ്രവർത്തിച്ചതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.


പി കൃഷ്ണപിള്ളയുടെ ആകർഷകമായ ചുമർ ശിൽപം തീർത്ത കലാകാരൻ ടി കെ സ്വരാജിനെ ചടങ്ങിൽ ആദരിച്ചു. എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഇ ലീല റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ, നഗരസഭ വൈസ് ചെയർമാൻ അനിഷ്മ ഷാനോജ്, നഗരസഭാ സെക്രട്ടറി ബീന എസ് കുമാർ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാർ, നഗരസഭാംഗങ്ങൾ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #guruvayur #pkrishnapilla

അന്ധവിശ്വാസവും അനാചാരവും സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ലോകത്ത് ഒരുപാട് മാതൃക കാണിച്ച സംസ്ഥാനമാ...    Read More on: http://360malayalam.com/single-post.php?nid=7586
അന്ധവിശ്വാസവും അനാചാരവും സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ലോകത്ത് ഒരുപാട് മാതൃക കാണിച്ച സംസ്ഥാനമാ...    Read More on: http://360malayalam.com/single-post.php?nid=7586
അന്ധവിശ്വാസവും അനാചാരവും സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ; ഗുരുവായൂരിലെ പി കൃഷ്ണപിള്ള സ്ക്വയർ നാടിന് സമർപ്പിച്ചു അന്ധവിശ്വാസവും അനാചാരവും സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ലോകത്ത് ഒരുപാട് മാതൃക കാണിച്ച സംസ്ഥാനമാണ് കേരളം. അത് തുടരണമെങ്കിൽ അന്ധവിശ്വാസത്തിനെതിരെ സമൂഹത്തിൽ നിന്ന് പ്രതിരോധം ഉയരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂർ നഗരസഭയുടെ പി കൃഷ്ണപിള്ള സ്ക്വയർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്