നല്ല വീട് നല്ല നഗരം: കുന്നംകുളം നഗരസഭയിൽ ഗൂഗിള്‍ ഫോം സർവ്വേ പരിശീലനം

കുന്നംകുളം നഗരസഭയുടെ നല്ല വീട് നല്ല നഗരം പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗൂഗിള്‍ ഫോം സർവ്വേ പരിശീലന പരിപാടി ആരംഭിച്ചു. ഗൂഗിള്‍ ഫോം വഴി മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ സർവ്വേ നടത്തുന്നതിനുള്ള പരിശീലനമാണ് നഗരസഭ ടൗൺഹാളിൽ ആരംഭിച്ചത്. 

നഗരസഭ പ്രദേശത്തെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഖരദ്രവ മാലിന്യ സംസ്കരണം, ബയോബിൻ, ബയോഗ്യാസ് പ്ലാന്റുകൾ  പ്രവർത്തിപ്പിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് എൻ വി കീൻ ആപ്പ് സർവ്വേ, ജലസുരക്ഷ എന്നീ വിഷയങ്ങളാണ് ആരായുന്നത്. വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ്  സർവ്വേ നടത്തുന്നത്.

പരിശീലനത്തിൽ നഗരസഭ ആസൂത്രണ ഉപാദ്ധ്യക്ഷൻ വി മനോജ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ എ മോഹൻദാസ്, പി എ വിനോദ് എന്നിവർ ക്ലാസെടുത്തു. നവംബർ 1 മുതൽ സർവ്വേ ആരംഭിക്കും.

നഗരസഭ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷന്‍ പി എം സുരേഷ് അധ്യക്ഷത വഹിച്ചു. മറ്റ് സ്ഥിരം സമിതി അധ്യക്ഷന്മാരായ സജിനി പ്രേമൻ, ടി സോമശേഖരൻ, പ്രിയ സജീഷ്, പി കെ ഷെബീർ, നഗരസഭ സെക്രട്ടറി  വി എസ് സന്ദീപ്കുമാർ, ഹെൽത്ത് സൂപ്പർവൈസർ കെ എസ് ലക്ഷ്മണൻ, സിഡിഎസ് ചെയർപേഴ്സൺമാരായ ശശികല, ഷിജി നികേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #kunnamkulammuncipality

കുന്നംകുളം നഗരസഭയുടെ നല്ല വീട് നല്ല നഗരം പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗൂഗിള്‍ ഫോം സർവ്വേ പരിശീലന പരിപാടി ...    Read More on: http://360malayalam.com/single-post.php?nid=7562
കുന്നംകുളം നഗരസഭയുടെ നല്ല വീട് നല്ല നഗരം പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗൂഗിള്‍ ഫോം സർവ്വേ പരിശീലന പരിപാടി ...    Read More on: http://360malayalam.com/single-post.php?nid=7562
നല്ല വീട് നല്ല നഗരം: കുന്നംകുളം നഗരസഭയിൽ ഗൂഗിള്‍ ഫോം സർവ്വേ പരിശീലനം കുന്നംകുളം നഗരസഭയുടെ നല്ല വീട് നല്ല നഗരം പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗൂഗിള്‍ ഫോം സർവ്വേ പരിശീലന പരിപാടി ആരംഭിച്ചു. ഗൂഗിള്‍ ഫോം വഴി മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ സർവ്വേ നടത്തുന്നതിനുള്ള പരിശീലന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്