ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോ നവീകരണത്തിന് കൂടുതൽ തുക അനുവദിക്കും

ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോ നവീകരണത്തിന് കൂടുതൽ തുക ഈ വർഷത്തെ  ആസ്തി വികസന ഫണ്ടിൽ നിന്ന്  അനുവദിക്കുമെന്ന് എൻ കെ അക്ബർ എംഎൽഎ. കെഎസ്ആർടിസി ഡിപ്പോ നവീകരണവുമായി  ബന്ധപ്പെട്ട് എംഎൽഎയുടെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിലാണ് തീരുമാനം. 

കെഎസ്ആർടിസി ഡിപ്പോ  നവീകരണത്തിന്റെ വിശദമായ ഡിപിആർ  പൊതുമരാമത്ത് കെട്ടിട വിഭാഗം ആർക്കിടെക്ട്  ബാലമുരളി യോഗത്തിൽ വിശദീകരിച്ചു. ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച്  എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കി സമർപ്പിക്കാൻ എംഎൽഎ പൊതുമരാമത്ത് വിഭാഗത്തിനോട് ആവശ്യപ്പെട്ടു. 


കെഎസ്ആർടിസി ബസ് സ്റ്റാൻഡിനോട് ചേർന്ന് ലോഡ്ജ് സൗകര്യം,  നിലവിലെ കെട്ടിടത്തിന്റെ നവീകരണം, ഷോപ്പിംഗ് കോംപ്ലക്സ് കൂടാതെ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നുള്ള റോഡ് നവീകരണം, എന്നിവ കൂടി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണമെന്ന് എംഎൽഎ നിർദ്ദേശം നൽകി. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് നിലവിൽ 75 ലക്ഷം രൂപ കെഎസ്ആർടിസി ഡിപ്പോ നവീകരണത്തിന്  അനുവദിച്ചിട്ടുണ്ട്.


കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഹാളിൽ ചേർന്ന യോഗത്തിൽ കെഎസ്ആർടിസി ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ കെ ജെ സുനിൽ,  അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ  കെ പി ഷിബു , കെഎസ്ആർടിസി അസിസ്റ്റന്റ് എൻജിനീയർ രാഗേഷ്, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, കെഎസ്ആർടിസിയിലെയും പൊതുമരാമത്തിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #ksrtc #guruvayur

ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോ നവീകരണത്തിന് കൂടുതൽ തുക ഈ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് എൻ കെ അക്ബർ എംഎൽഎ. കെഎ...    Read More on: http://360malayalam.com/single-post.php?nid=7561
ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോ നവീകരണത്തിന് കൂടുതൽ തുക ഈ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് എൻ കെ അക്ബർ എംഎൽഎ. കെഎ...    Read More on: http://360malayalam.com/single-post.php?nid=7561
ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോ നവീകരണത്തിന് കൂടുതൽ തുക അനുവദിക്കും ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോ നവീകരണത്തിന് കൂടുതൽ തുക ഈ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് എൻ കെ അക്ബർ എംഎൽഎ. കെഎസ്ആർടിസി ഡിപ്പോ നവീകരണവുമായി ബന്ധപ്പെട്ട് എംഎൽഎയുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്