സാക്ഷരതാ പഠിതാക്കള്‍ക്കും പ്രേരക്മാര്‍ക്കും ക്വിസ് മത്സരം സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ജില്ലാതല ക്യാമ്പയിനിന്റെ ഭാഗമായി മലപ്പുറം ജില്ലാ സാക്ഷരതാ മിഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സാക്ഷരതാ പഠിതാക്കള്‍ക്കും പ്രേരക്മാര്‍ക്കും ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പഠിതാക്കളും പ്രേരക്മാരും പങ്കെടുത്തു. തുല്യതാ പഠിതാക്കള്‍ക്കായി നടത്തിയ മത്സരത്തില്‍ പ്ലസ് വണ്‍ പഠിതാവ് ഇബ്രാഹീം കുട്ടി (അരീക്കോട് ജി.എച്ച്.എസ്.എസ് പഠന കേന്ദ്രം) പ്ലസ്ടു പഠിതാവ് ടി.പി അമീന്‍ റസിയാന (മഞ്ചേരി ജി.ബി.എച്ച്.എസ്.എസ്) എന്നിവര്‍ ഒന്നാം സ്ഥാനം നേടി. പ്ലസ്ടു പഠിതാവ് സാജിത പാളയന്‍പടിയന്‍ (ജി.എച്ച്.എസ്.എസ് പാങ്), പ്ലസ്ടു പഠിതാവ് സി.എം ജുബീന (ജി.എച്ച്.എസ്.എസ് ഇരുമ്പുഴി) എന്നിവര്‍ രണ്ടാം സ്ഥാനം നേടി. പ്ലസ്ടു പഠിതാവ് കെ.തസ്ലീമ (ജി.എച്ച്.എസ്.എസ് പെരിന്തല്‍മണ്ണ), പ്ലസ്ടു പഠിതാവ് എന്‍.പി ഷീജ (ജി.ബി.എച്ച്.എസ്.എസ് തിരൂര്‍) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

പ്രേരക്മാര്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ മലപ്പുറം സി.ഇ.സിയില്‍ നിന്നുള്ള പി. അജിത കുമാരി ഒന്നാം സ്ഥാനം നേടി. ശ്രീദേവി (ഏലം പുഴ വിദ്യാകേന്ദ്രം), നിസാര്‍ ബാബു (എന്‍.സി.ഇ.സി കുറ്റിപ്പുറം ബ്ലോക്ക്) എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. പരിചക്കകം സി.ഇ.സി വിദ്യാകേന്ദ്രം പ്രേരക് വി. ജയശ്രീ മൂന്നാം സ്ഥാനവും നേടി

#360malayalam #360malayalamlive #latestnews #malappuram

ലഹരി വിരുദ്ധ ജില്ലാതല ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സാക്ഷരതാ പഠിതാക...    Read More on: http://360malayalam.com/single-post.php?nid=7560
ലഹരി വിരുദ്ധ ജില്ലാതല ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സാക്ഷരതാ പഠിതാക...    Read More on: http://360malayalam.com/single-post.php?nid=7560
സാക്ഷരതാ പഠിതാക്കള്‍ക്കും പ്രേരക്മാര്‍ക്കും ക്വിസ് മത്സരം സംഘടിപ്പിച്ചു ലഹരി വിരുദ്ധ ജില്ലാതല ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സാക്ഷരതാ പഠിതാക്കള്‍ക്കും പ്രേരക്മാര്‍ക്കും ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പഠിതാക്കളും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്