കേരള മുസ്ലീങ്ങളുടെ സാമൂഹിക പുരോഗതിക്ക് പിന്നിലെ ചാലകശക്തി സിഎച്ച് മുഹമ്മദ് കോയ: അഷ്റഫ് കോക്കൂർ

എരമംഗലം മേഖല മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ സി എച്ച് അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലീങ്ങളുടെ സാമൂഹ്യപുരോഗതിക്ക് പിന്നിലെ ചാലകശക്തി ആയിരുന്നു സി എച്ച് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസപരമായും, സാമൂഹികമായും ഏറെ പിന്നോക്കം നിന്നിരുന്ന കേരളത്തിലെ മുസ്ലിം സമൂഹത്തെ ഇന്നത്തെ വളർച്ചയിലേക്ക് പ്രാപ്തമാക്കാൻ മുസ്ലിം ലീഗ് നടത്തിയ ശ്രമങ്ങളുടെ മുന്നിൽ സി എച്ച് മുഹമ്മദ് കോയ സാഹിബ്  ഉണ്ടായിരുന്നു.  സി എച്ചിന്റെ ജീവിതദർശനങ്ങൾ സ്വ ജീവിതത്തിലേക്ക് പകർത്താൻ ഓരോ മുസ്ലിം ലീഗ് പ്രവർത്തകനും ശ്രമിക്കണമെന്നും അഷ്‌റഫ്‌ കോക്കൂർ പറഞ്ഞു.

എരമംഗലം മേഖല മുസ്ലിം ലീഗ് പ്രസിഡണ്ട് പേരോത്തയിൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗം ഷമീർ ഇടിയാട്ടയിൽ, വനിത ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഖദീജ മൂത്തേടത്ത്, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി, ടി കെ അബ്ദുൽ ഗഫൂർ, എൻ പി മൊയ്തുട്ടി ഹാജി, കുഞ്ഞുമോൻ എരമംഗലം, ഷുക്കൂർ മാട്ടേരി, യു നൗഷാദ്, സിഎം ഫാഹിദ്, അമർ ശിഹാബ്, നൗഫൽ മേനാത്ത് എന്നിവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

എരമംഗലം മേഖല മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ സി എച്ച് അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് കോക്ക...    Read More on: http://360malayalam.com/single-post.php?nid=7497
എരമംഗലം മേഖല മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ സി എച്ച് അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് കോക്ക...    Read More on: http://360malayalam.com/single-post.php?nid=7497
കേരള മുസ്ലീങ്ങളുടെ സാമൂഹിക പുരോഗതിക്ക് പിന്നിലെ ചാലകശക്തി സിഎച്ച് മുഹമ്മദ് കോയ: അഷ്റഫ് കോക്കൂർ എരമംഗലം മേഖല മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ സി എച്ച് അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലീങ്ങളുടെ സാമൂഹ്യപുരോഗതിക്ക് പിന്നിലെ ചാലകശക്തി ആയിരുന്നു സി എച്ച് എന്ന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്