പൊന്നാനി ബ്ലോക്ക് പഞ്ചായത്തും ക്ഷീരവികസന വകുപ്പും ചേർന്ന് ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചു

പൊന്നാനി ബ്ലോക്ക് പഞ്ചായത്തും ക്ഷീരവികസന വകുപ്പും ചേർന്ന് സംഘടിപ്പിച്ച 2022 - 23 ക്ഷീര കർഷക സംഗമം നടുവട്ടം വിവാ പാലസിൽ നടന്നു. കന്നുകാലി പ്രദർശനം ഡയറി ക്വിസ്, ഡയറി എക്സിബിഷൻ, ക്ഷീരവികസന സെമിനാർ , ക്ഷിര കർഷകരെ ആദരിക്കൽ ,  പൊതുസമ്മേളനം , വിവിധ ഓൺലൈൻ -ഓഫ് ലൈൻ മത്സരങ്ങൾ കലാപരിപാടികൾ ഉൾപ്പെടെ സംഘടിപ്പിച്ചു. പൊതുസമ്മേളനം  കായിക- ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം  ചെയ്തു. കെ ടി ജലീൽ അധ്യക്ഷനായി. കന്നുകാലി പ്രദർശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. രാമകൃഷ്ണൻ എൻ ആർ അനീഷിന്റെ അധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു.

 ബ്ലോക്കിലെ മികച്ച ക്ഷീര കർഷകരെ ആദരിക്കലും മറ്റു മത്സരങ്ങളിൽ പങ്കെടുത്ത വിജയികൾക്ക് സമ്മാനദാനം മന്ത്രി വി അബ്ദുറഹിമാൻ ,  കെ ടി ജലീൽ എംഎൽഎ , ബ്ലോക്ക് പ്രസിഡണ്ട്  രാമകൃഷ്ണൻ തുടങ്ങിയ ജനപ്രതിനിധികൾ ചേർന്ന് നിർവഹിച്ചു. വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ് ,തവനൂർ പഞ്ചായത്ത് പ്രസിഡണ്ട് നസീറ, ഡെപ്യൂട്ടി ഡയറക്ടർ ഷീബ കമർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഗായത്രി , എൻ ആർ  അനീഷ് പ്രേമലത, പത്തിൽ അഷറഫ്, ബി ഡി ഒ രാജീവ് തുടങ്ങിയവർ  സംസാരിച്ചു. കറവപ്പശുക്കളിലെ മതി നിരീക്ഷണം സാംക്രമിക രോഗങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി (പ്രോഗ്രാം കോഡിനേറ്റർ കൃഷി വിജ്ഞാൻ മലപ്പുറം) ഡോ. ഇബ്രാഹിംകുട്ടി ക്ലാസ് എടുത്തു  വൈകിട്ട് വിവിധ കലാ പരിപാടികളോടുകൂടി സമാപിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി ബ്ലോക്ക് പഞ്ചായത്തും ക്ഷീരവികസന വകുപ്പും ചേർന്ന് സംഘടിപ്പിച്ച 2022 - 23 ക്ഷീര കർഷക സംഗമം നടുവട്ടം വിവാ പാലസിൽ നടന്നു. കന്നുക...    Read More on: http://360malayalam.com/single-post.php?nid=7483
പൊന്നാനി ബ്ലോക്ക് പഞ്ചായത്തും ക്ഷീരവികസന വകുപ്പും ചേർന്ന് സംഘടിപ്പിച്ച 2022 - 23 ക്ഷീര കർഷക സംഗമം നടുവട്ടം വിവാ പാലസിൽ നടന്നു. കന്നുക...    Read More on: http://360malayalam.com/single-post.php?nid=7483
പൊന്നാനി ബ്ലോക്ക് പഞ്ചായത്തും ക്ഷീരവികസന വകുപ്പും ചേർന്ന് ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചു പൊന്നാനി ബ്ലോക്ക് പഞ്ചായത്തും ക്ഷീരവികസന വകുപ്പും ചേർന്ന് സംഘടിപ്പിച്ച 2022 - 23 ക്ഷീര കർഷക സംഗമം നടുവട്ടം വിവാ പാലസിൽ നടന്നു. കന്നുകാലി പ്രദർശനം ഡയറി ക്വിസ്, ഡയറി എക്സിബിഷൻ, ക്ഷീരവികസന സെമിനാർ , ക്ഷിര കർഷകരെ ആദരിക്കൽ , പൊതുസമ്മേളനം , വിവിധ ഓൺലൈൻ -ഓഫ് ലൈൻ മത്സരങ്ങൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്