മാലിന്യ പരിപാലനം ഊര്‍ജ്ജിതമാക്കി, പഞ്ചായത്തുകളുടെ സമ്പൂര്‍ണ്ണ ശുചിത്വം കൂടുതല്‍ കരുത്തോടെ നടപ്പിലാക്കുമെന്ന് അഡ്വ. ഇ. സിന്ധു

മാലിന്യ പരിപാലനം ഊര്‍ജ്ജിതമാക്കി, പഞ്ചായത്തുകളുടെ സമ്പൂര്‍ണ്ണ ശുചിത്വം കൂടുതല്‍ കരുത്തോടെ നടപ്പിലാക്കുമെന്ന്  അഡ്വ. ഇ. സിന്ധു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഹരിതകര്‍മ്മ സേന ബ്ലോക്ക് തല സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഒ.എന്‍.വി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സൌദാമിനി അദ്ധ്യക്ഷത വഹിച്ചു. 

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട ആലംകോട്, മാറഞ്ചേരി, നന്നമുക്ക്, പെരുമ്പടപ്പ്, വെളിയംകോട് ഗ്രാമപഞ്ചായത്തുകളിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കു മെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.   

മികച്ച പ്രവര്‍ത്തനം നടത്തിയ  ഗ്രാമപഞ്ചായത്തുകളെ ചടങ്ങില്‍ അനുമോദിച്ചു. ഓരോ ഗ്രാമപഞ്ചായത്തിലെയും ഹരിത കർമ്മ സേന ലീഡർമാർ പഞ്ചായത്തു തല റിപ്പോർട്ട് അവതരിപ്പിച്ചു . മുഴുവൻ വീടുകളിലും ഹരിതകർമ സേന പ്രവർത്തനങ്ങൾ എത്തിക്കുന്നതിന് വേണ്ട പ്ലാനും പദ്ധതികളും ചർച്ച ചെയ്തു .

ബി.ഡി.ഒ ഇൻചാർജ് ശിബികുമാര്‍.ബി.എസ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ബിനീഷ മുസ്തഫ, മിസ്രിയ സൈഫുദ്ദീന്‍, വെളിയംകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഫൗസിയ വടക്കേപുരത്  ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്ർറിംഗ് കമ്മറ്റി ചെയര്‍മാന്‍ മാരായ ടി.രാമദാസ് മാസ്റ്റര്‍, എ.എച്ച് റംഷീന , താജുന്നീസ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.റംഷാദ്, പി അജയൻ കെ.സി.ശിഹാബ് ആശാലത , ജമീല മനാഫ് തുടങ്ങിയവര്‍ സംസാരിച്ചു.

തൃശ്ശൂര്‍ ജില്ലാ വ്യവസായ വികസന വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ സ്മിത സജികുമാര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ഹരിത കേരളം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ശ്രീ.ജിതിന്‍, റിസോഴ്സ് പേഴ്സണ്‍മാരായ ശങ്കരനാരാണന്‍, കെ.പി.രാജന്‍ തുടങ്ങിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ ഓഫീസര്‍ ഹാഷിം.വി നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

മാലിന്യ പരിപാലനം ഊര്‍ജ്ജിതമാക്കി, പഞ്ചായത്തുകളുടെ സമ്പൂര്‍ണ്ണ ശുചിത്വം കൂടുതല്‍ കരുത്തോടെ നടപ്പിലാക്കുമെന്ന് അഡ്വ. ഇ. സിന്ധു. പ...    Read More on: http://360malayalam.com/single-post.php?nid=7473
മാലിന്യ പരിപാലനം ഊര്‍ജ്ജിതമാക്കി, പഞ്ചായത്തുകളുടെ സമ്പൂര്‍ണ്ണ ശുചിത്വം കൂടുതല്‍ കരുത്തോടെ നടപ്പിലാക്കുമെന്ന് അഡ്വ. ഇ. സിന്ധു. പ...    Read More on: http://360malayalam.com/single-post.php?nid=7473
മാലിന്യ പരിപാലനം ഊര്‍ജ്ജിതമാക്കി, പഞ്ചായത്തുകളുടെ സമ്പൂര്‍ണ്ണ ശുചിത്വം കൂടുതല്‍ കരുത്തോടെ നടപ്പിലാക്കുമെന്ന് അഡ്വ. ഇ. സിന്ധു മാലിന്യ പരിപാലനം ഊര്‍ജ്ജിതമാക്കി, പഞ്ചായത്തുകളുടെ സമ്പൂര്‍ണ്ണ ശുചിത്വം കൂടുതല്‍ കരുത്തോടെ നടപ്പിലാക്കുമെന്ന് അഡ്വ. ഇ. സിന്ധു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഹരിതകര്‍മ്മ സേന ബ്ലോക്ക് തല സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുക തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്