പിതാവിനെ മകളുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ച കെഎസ്ആർടിസിയിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തു

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കൺസെഷൻ ടിക്കറ്റ് പുതുക്കാനെത്തിയ പിതാവിനെ മകളുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ച് നാല് ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തു. സംഭവത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടിസി എംഡിയോട് വിശദീകരണം തേടിയിരുന്നു. റിപ്പോർട്ട് കിട്ടിയ ശേഷം കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ.

ആമച്ചൽ സ്വദേശി പ്രേമനെയാണ് കോളേജ് വിദ്യാർത്ഥിനിയായ മകളുടെ മുന്നിലിട്ട് ജീവനക്കാർ മർദിച്ചത്. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലായിരുന്നു സംഭവം. മർദനമേറ്റ പ്രേമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളുടെ കൺസഷന് അപേക്ഷ നൽകാനായാണ് പ്രേമൻ കാട്ടാക്കട ഡിപ്പോയിൽ എത്തിയത്.


മകളുടെ മുന്നിലിട്ട് അച്ഛനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മകളുടെ മുന്നിലിട്ട് ഒന്നുംചെയ്യരുതെന്ന് ചിലർ പറഞ്ഞിട്ടും ഇതൊന്നും കേൾക്കാതെ സുരക്ഷാ ജീവനക്കാരൻ ഉൾപ്പെടെയുള്ളവർ പ്രേമനെ മർദിക്കുകയായിരുന്നു. ജീവനക്കാർ തന്നെയും മർദിച്ചിട്ടുണ്ടെന്നാണ് മകളുടെ ആരോപണം. അച്ഛനെ തല്ലിയ ജീവനക്കാരെ മകൾ ചോദ്യംചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കൺസെഷൻ ടിക്കറ്റ് പുതുക്കാനെത്തിയ പിതാവിനെ മകളുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ച് നാല് ജീവ...    Read More on: http://360malayalam.com/single-post.php?nid=7469
കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കൺസെഷൻ ടിക്കറ്റ് പുതുക്കാനെത്തിയ പിതാവിനെ മകളുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ച് നാല് ജീവ...    Read More on: http://360malayalam.com/single-post.php?nid=7469
പിതാവിനെ മകളുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ച കെഎസ്ആർടിസിയിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തു കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കൺസെഷൻ ടിക്കറ്റ് പുതുക്കാനെത്തിയ പിതാവിനെ മകളുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ച് നാല് ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തു. സംഭവത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടിസി എംഡിയോട് വിശദീകരണം തേടിയിരുന്നു. റിപ്പോർട്ട് കിട്ടിയ ശേഷം കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്