ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് പദ്ധതിയ്ക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി

ചാവക്കാട് നഗരസഭയിലെ അജൈവ മാലിന്യ ശേഖരണവും സംസ്കരണവും ഇനിമുതൽ സ്മാർട്ടാകും. ഇതിന്റെ ഭാഗമായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് അപ്ലിക്കേഷൻ നഗരസഭ പ്രാവർത്തികമാക്കി. സർക്കാർ സ്ഥാപനമായ കെൽട്രോണുമായി സഹകരിച്ചാണ് നഗരസഭ 10 ലക്ഷം അടങ്കൽ തുകയുള്ള ഹരിതമിത്രം സ്മാർട്ട്‌ ഗാർബേജ് അപ്ലിക്കേഷൻ നടപ്പിലാക്കുന്നത്. 


ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ, അവയുടെ ഭൗതിക സാമ്പത്തിക പുരോഗതി, പൊതുജനങ്ങൾക്കുളള പരാതി, പരിഹാര സെൽ തുടങ്ങിയ അടിസ്ഥാന ഘടകങ്ങൾ ഉൾപ്പെടുത്തി മാലിന്യ സംസ്ക്കരണ മേഖലയിലെ അജൈവ മാലിന്യ ശേഖരണവും സംസ്ക്കരണ പ്രവർത്തനങ്ങളും ഡിജിറ്റലൈസ്  ചെയ്യുന്നദിനാണ് ഹരിതമിത്രം ആപ്പ്. 


മാലിന്യങ്ങൾ ശേഖരിക്കുന്ന സ്ഥലങ്ങളിൽ ക്യൂ ആർ കോഡ് പതിപ്പിച്ച് മാലിന്യ ശേഖരണം കൂടുതൽ കാര്യക്ഷമമാക്കാൻ ഈ പദ്ധതിയിലൂടെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് കഴിയും. കൂടാതെ മാലിന്യശേഖരത്തിന്റെ അളവ്, ശേഖരിച്ച ദിവസം, അടച്ച തുക എന്നിവ ഹരിത കർമ്മ സേനാംഗങ്ങൾക്കും നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്കും ഇതിലൂടെ  അറിയാനാകും.


മുതുവട്ടൂർ നഗരസഭ ലൈബ്രറി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്  നിർവഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ  ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  സെക്രട്ടറി കെ ബി വിശ്വനാഥൻ, കൗൺസിൽ അംഗങ്ങളായ രഞ്ജിത്ത്കുമാർ, അക്ബർ കൊനോത്ത്, കെ വി ഷാനവാസ്‌, മഞ്ജു സുഷിൽ, ബേബി ഫ്രാൻസിസ്, ഫൈസൽ, ഹരിത കർമസേന കൺസോർഷ്യം സെക്രട്ടറി തസ്‌ലീന, ഹരിതകർമ്മസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ചാവക്കാട് നഗരസഭയിലെ അജൈവ മാലിന്യ ശേഖരണവും സംസ്കരണവും ഇനിമുതൽ സ്മാർട്ടാകും. ഇതിന്റെ ഭാഗമായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് അപ്ലിക...    Read More on: http://360malayalam.com/single-post.php?nid=7458
ചാവക്കാട് നഗരസഭയിലെ അജൈവ മാലിന്യ ശേഖരണവും സംസ്കരണവും ഇനിമുതൽ സ്മാർട്ടാകും. ഇതിന്റെ ഭാഗമായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് അപ്ലിക...    Read More on: http://360malayalam.com/single-post.php?nid=7458
ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് പദ്ധതിയ്ക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി ചാവക്കാട് നഗരസഭയിലെ അജൈവ മാലിന്യ ശേഖരണവും സംസ്കരണവും ഇനിമുതൽ സ്മാർട്ടാകും. ഇതിന്റെ ഭാഗമായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് അപ്ലിക്കേഷൻ നഗരസഭ പ്രാവർത്തികമാക്കി. സർക്കാർ സ്ഥാപനമായ കെൽട്രോണുമായി സഹകരിച്ചാണ് നഗരസഭ 10 ലക്ഷം അടങ്കൽ തുകയുള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്