നെഹ്‌റു ട്രോഫി ജലോത്സവം: ചങ്ങരംകുളത്തിന് അഭിമാനമായി സി പി ഒ സുജന കെ കുമാർ

പുന്നമട കായലിൽ നടന്ന വള്ളംകളി മത്സരത്തിൽ പോലീസ് ബോട്ട് ക്ലബ്ബ് വിജയത്തിലേക്ക് തുഴയെറിഞ്ഞതില്‍ ചങ്ങരംകുളം സ്വദേശിനിയും . നെഹ്രു ട്രോഫി ജലോത്സവത്തിലാണ് തെക്ക നോടിയ വിഭാഗത്തിൽ കേരള പോലീസിന്റെ വനിതാ ടീം വിജയക്കൊടി പാറിച്ചപ്പോൾ അതിൽ  ചങ്ങരംകുളം സ്റ്റേഷനിലെ വനിത സിവിൽ പോലീസ് ഓഫിസർ സുജന കെ കുമാറും പങ്കാളിയായി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 32 സിവിൽ പോലീസ് ഓഫീസർമാരായിരുന്നു ടീമിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ മലപ്പുറം ജില്ലയിൽ നിന്നുള്ളവരായിരുന്നു. മലപ്പുറം വനിതാ പോലീ സ്റ്റേഷനിലെ എടക്കരയിൽ നിന്നുള്ള കെ.സി. സിനിമോൾ, മലപ്പുറത്ത് നിന്നുള്ള പി. ബുഷ്റ, ചങ്ങരംകുളം പോലീസ്റ്റേഷനിലെ കോക്കൂർ സ്വദേശിയായ സുജന കെ. കുമാർ എന്നിവരാണ് ജില്ലയിൽനിന്ന് പങ്കെടുത്തത്. 

തകഴിയിലെ പൂക്കൈതയാറിൽ സാരഥി എന്ന വള്ളത്തില്‍ ഇവർ ഒന്നര മാസം നീണ്ട പരിശീലനം നേടിയിരുന്നു.

#360malayalam #360malayalamlive #latestnews

പുന്നമട കായലിൽ നടന്ന വള്ളംകളി മത്സരത്തിൽ പോലീസ് ബോട്ട് ക്ലബ്ബ് വിജയത്തിലേക്ക് തുഴയെറിഞ്ഞതില്‍ ചങ്ങരംകുളം സ്വദേശിനിയും . നെഹ്രു...    Read More on: http://360malayalam.com/single-post.php?nid=7452
പുന്നമട കായലിൽ നടന്ന വള്ളംകളി മത്സരത്തിൽ പോലീസ് ബോട്ട് ക്ലബ്ബ് വിജയത്തിലേക്ക് തുഴയെറിഞ്ഞതില്‍ ചങ്ങരംകുളം സ്വദേശിനിയും . നെഹ്രു...    Read More on: http://360malayalam.com/single-post.php?nid=7452
നെഹ്‌റു ട്രോഫി ജലോത്സവം: ചങ്ങരംകുളത്തിന് അഭിമാനമായി സി പി ഒ സുജന കെ കുമാർ പുന്നമട കായലിൽ നടന്ന വള്ളംകളി മത്സരത്തിൽ പോലീസ് ബോട്ട് ക്ലബ്ബ് വിജയത്തിലേക്ക് തുഴയെറിഞ്ഞതില്‍ ചങ്ങരംകുളം സ്വദേശിനിയും . നെഹ്രു ട്രോഫി ജലോത്സവത്തിലാണ് തെക്ക നോടിയ വിഭാഗത്തിൽ കേരള പോലീസിന്റെ വനിതാ ടീം വിജയക്കൊടി പാറിച്ചപ്പോൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്