314 ഖബർസ്ഥാനുകൾ പൊളിച്ചുമാറ്റി പാലപ്പെട്ടി ബദർ പള്ളി മഹല്ല് കമ്മറ്റി

ദേശീയ പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 314 ഖബർസ്ഥാനുകൾ പൊളിച്ചു മാറ്റി പാലപ്പെട്ടി ബദർ പള്ളി മഹല്ല് കമ്മറ്റിയുടെ മാതൃക. ദേശീയ പാതക്കായി പാലപ്പെട്ടി ബദർപള്ളി ഖബർസ്ഥാൻ്റെ അര ഏക്കറോളം സ്ഥലമാണ് വിട്ടുനൽകിയത്. ഈ ഭാഗത്തുണ്ടായിരുന്ന  ഖബറുകളാണ് പൊളിച്ചുനീക്കിയത്. പതിനഞ്ച് വർഷം  മുതൽ 50 വർഷത്തിലേറെ പഴക്കമുള്ള ഖബറുകളാണ് പൊളിച്ചത്. ജെ.സി.ബി ഉപയോഗിച്ചാണ് ഖബറുകൾ പൊളിച്ചുമാറ്റിയത്. പാലപ്പെട്ടി ബദർപള്ളി മഹല്ല് കമ്മറ്റിയുടെയും ദാറുൽ ആഖിറ മയ്യിത്ത് പരിപാലന കമ്മറ്റിയുടെയും നേതൃത്വത്തിലാണ് ഖബർസ്ഥാൻ മാറ്റി സ്ഥാപിച്ചത്.എല്ലുകളും, പഴകിയ പോളിസ്റ്റർ തുണികളും മാത്രമാണ് പൊളിച്ച ഖബറുകളിൽ നിന്ന് ലഭിച്ചത്.പടിഞ്ഞാറ് ഭാഗത്ത് പുതിയ ഖബറുകൾ കുഴിച്ച് എല്ലുകൾ കഫൻ ചെയ്തു.ദേശീയപാതക്ക് സ്ഥലം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടലെടുത്തത് മുതൽ കഴിഞ്ഞ 15 വർഷമായി പടിഞ്ഞാറ് ഭാഗത്താണ് ഖബറുകൾ കുഴിച്ച് മയ്യിത്ത് സംസ്ക്കരിക്കുന്നത്.

#360malayalam #360malayalamlive #latestnews

ദേശീയ പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 314 ഖബർസ്ഥാനുകൾ പൊളിച്ചു മാറ്റി പാലപ്പെട്ടി ബദർ പള്ളി മഹല്ല് കമ്മറ്റിയുടെ മാതൃക. ദേശീയ ...    Read More on: http://360malayalam.com/single-post.php?nid=7420
ദേശീയ പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 314 ഖബർസ്ഥാനുകൾ പൊളിച്ചു മാറ്റി പാലപ്പെട്ടി ബദർ പള്ളി മഹല്ല് കമ്മറ്റിയുടെ മാതൃക. ദേശീയ ...    Read More on: http://360malayalam.com/single-post.php?nid=7420
314 ഖബർസ്ഥാനുകൾ പൊളിച്ചുമാറ്റി പാലപ്പെട്ടി ബദർ പള്ളി മഹല്ല് കമ്മറ്റി ദേശീയ പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 314 ഖബർസ്ഥാനുകൾ പൊളിച്ചു മാറ്റി പാലപ്പെട്ടി ബദർ പള്ളി മഹല്ല് കമ്മറ്റിയുടെ മാതൃക. ദേശീയ പാതക്കായി പാലപ്പെട്ടി ബദർപള്ളി ഖബർസ്ഥാൻ്റെ അര ഏക്കറോളം സ്ഥലമാണ് വിട്ടുനൽകിയത്. ഈ ഭാഗത്തുണ്ടായിരുന്ന ഖബറുകളാണ് പൊളിച്ചുനീക്കിയത്. പതിനഞ്ച് വർഷം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്