ദേശീയപാത വികസനം: അതിവേഗത്തിൽ കുറ്റിപ്പുറം പുതിയ പാലം

ദേശീയപാത 66 ആറുവരിയാക്കി വികസിപ്പിക്കുന്ന പ്രവൃത്തികൾ ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി കുറ്റിപ്പുറം പുതിയ പാലത്തിന്റെ നിർമാണവും ദ്രുതഗതിയിലാണ്. ഭാരതപ്പുഴയിൽ നിലവിലെ പാലത്തോട് ചേർന്ന് വലതുഭാഗത്ത് ആറുവരിയിൽ കുറ്റിപ്പുറം പുതിയ പാലത്തിന്റെ നിർമാണം തുടരുകയാണ്. കാലവർഷത്തെ തുടർന്ന് പാലത്തിന്റെ നിർമാണം താൽക്കാലികമായി നിർത്തിവച്ചെങ്കിലും കാലാവസ്ഥ അനുകൂലമായതോടെ നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി നിർമാണ കമ്പനിയുടെ പ്രതിനിധി വീര റെഡ്ഡി പറഞ്ഞു. പുഴയിൽ വെള്ളം കുറയാത്തതിനാൽ കരഭാഗത്തെ നിർമാണ പ്രവൃത്തികളാണ് പുനരാരംഭിച്ചിട്ടുള്ളത്. പുതിയ പാലം ഉപയോഗക്ഷമമാകുന്നതോടെ നിലവിലുള്ള പാലം സർവീസ് റോഡായി മാറ്റുമെന്നും   അദ്ദേഹം വ്യക്തമാക്കി. രാമനാട്ടുകര മുതൽ വളാഞ്ചേരി വരെയും വളാഞ്ചേരി മുതൽ പൊന്നാനി കാപ്പിരിക്കാട് വരെയുമായി രണ്ട് റീച്ചുകളിലായി 72 കിലോമീറ്ററിലാണ് ജില്ലയിലെ ദേശീയപാത 66 ന്റെ നിർമാണങ്ങൾ പുരോഗമിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.എൻ.ആർ കൺസ്ട്രക്ഷൻ ലിമിറ്റഡ് കമ്പനിക്കാണ് രണ്ടുറീച്ചുകളിലേയും നിർമാണ, പരിപാലന ചുമതല.

#360malayalam #360malayalamlive #latestnews

ദേശീയപാത 66 ആറുവരിയാക്കി വികസിപ്പിക്കുന്ന പ്രവൃത്തികൾ ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി കുറ്റിപ്പുറം പുതിയ പാല...    Read More on: http://360malayalam.com/single-post.php?nid=7410
ദേശീയപാത 66 ആറുവരിയാക്കി വികസിപ്പിക്കുന്ന പ്രവൃത്തികൾ ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി കുറ്റിപ്പുറം പുതിയ പാല...    Read More on: http://360malayalam.com/single-post.php?nid=7410
ദേശീയപാത വികസനം: അതിവേഗത്തിൽ കുറ്റിപ്പുറം പുതിയ പാലം ദേശീയപാത 66 ആറുവരിയാക്കി വികസിപ്പിക്കുന്ന പ്രവൃത്തികൾ ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി കുറ്റിപ്പുറം പുതിയ പാലത്തിന്റെ നിർമാണവും ദ്രുതഗതിയിലാണ്. ഭാരതപ്പുഴയിൽ നിലവിലെ പാലത്തോട് ചേർന്ന് വലതുഭാഗത്ത് ആറുവരിയിൽ കുറ്റിപ്പുറം പുതിയ പാലത്തിന്റെ നിർമാണം തുടരുകയാണ്. കാലവർഷത്തെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്