മെഡിക്കൽ കോളേജ് കീമോ ഡേ കെയർ സെൻ്റർ വികസനം; 5 കോടി 25 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി

തൃശൂർ ഗവ.മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റൽ കീമോ ഡേ കെയർ സെൻ്റർ വികസനത്തിനായി 5 കോടി 25 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി. 2022-23 സംസ്ഥാന ബജറ്റിൽ തൃശൂർ മെഡിക്കൽ കോളേജിനായി തുക വകയിരുത്തിയിരുന്നു.  നിലവിലുള്ള ഡേ കെയർ സെൻ്റർ കെട്ടിടത്തിൽ രണ്ട് നിലകൾ കൂടി പണിയുന്നതിനും എല്ലാ നിലകളുടെയും തിരശ്ചീനമായ നിർമ്മാണവുമാണ് (ഹൊറിസോണ്ടൽ എക്സ്പാൻഷൻ) പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ  പ്രവർത്തനം പൂർത്തിയാകുന്നതോടെ ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ 5 നിലകളിലായി ഡേ കെയർ സെൻ്ററിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുകയും മികച്ച സേവനങ്ങൾ നൽകാനും കഴിയും.


കാൻസർ ശസ്ത്രക്രിയ വിഭാഗം, കാൻസർ തീവ്ര പരിചരണ വിഭാഗം (ഐ സി യു), കീമോതെറാപ്പി  വിഭാഗം എന്നിവയെല്ലാം ഡേ കെയർ സെൻ്ററിൽ ഒരു കുടക്കീഴിൽ ലഭ്യമാകും. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് പദ്ധതിയുടെ നിർമ്മാണ ചുമതല. ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ (ഡി എം ഇ), മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ എന്നിവർക്കും മേൽനോട്ട ചുമതല ഉണ്ടായിരിക്കും. മികച്ച അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ മധ്യകേരളത്തിലെ പ്രധാന കാൻസർ കെയർ സെൻ്ററായി മെഡി.കോളേജ് കീമോ ഡേ കെയർ സെൻ്റർ മാറുമെന്നും പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അറിയിച്ചു.

#360malayalam #360malayalamlive #latestnews

തൃശൂർ ഗവ.മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റൽ കീമോ ഡേ കെയർ സെൻ്റർ വികസനത്തിനായി 5 കോടി 25 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി. 2022-23 ...    Read More on: http://360malayalam.com/single-post.php?nid=7401
തൃശൂർ ഗവ.മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റൽ കീമോ ഡേ കെയർ സെൻ്റർ വികസനത്തിനായി 5 കോടി 25 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി. 2022-23 ...    Read More on: http://360malayalam.com/single-post.php?nid=7401
മെഡിക്കൽ കോളേജ് കീമോ ഡേ കെയർ സെൻ്റർ വികസനം; 5 കോടി 25 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി തൃശൂർ ഗവ.മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റൽ കീമോ ഡേ കെയർ സെൻ്റർ വികസനത്തിനായി 5 കോടി 25 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി. 2022-23 സംസ്ഥാന ബജറ്റിൽ തൃശൂർ മെഡിക്കൽ കോളേജിനായി തുക വകയിരുത്തിയിരുന്നു. നിലവിലുള്ള ഡേ കെയർ സെൻ്റർ കെട്ടിടത്തിൽ രണ്ട് നിലകൾ കൂടി പണിയുന്നതിനും എല്ലാ നിലകളുടെയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്