ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം

ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിധവകളോ വിവാഹബന്ധം വേർപ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകൾക്കായുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് ധനസഹായം നൽകുന്നത്. മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗത്തിൽ പെടുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. ഒരു വീടിന്റെ അറ്റകുറ്റപണികൾക്കായി 50,000 രൂപയാണ് ധനസഹായം നൽകുക. അപേക്ഷകയുടെ സ്വന്തം അല്ലെങ്കിൽ പങ്കാളിയുടെ പേരിലുള്ള വീടായിരിക്കണം. വിസ്തീർണ്ണം 1200 ചതുരശ്ര അടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബത്തിന് മുൻഗണന ലഭിക്കും. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുളള അപേക്ഷക, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കൾ ഉള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും.  സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുളള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർക്ക് ആനുകൂല്യം ലഭിക്കില്ല.  അപേക്ഷാ ഫോറം www.minoritywelfare.kerala.gov.in  എന്ന വെബ്സെറ്റിൽ നിന്നും ലഭിക്കും. ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന സ്ഥിര താമസ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, കളക്ടറേറ്റ്, മലപ്പുറം എന്ന വിലാസത്തിൽ തപാൽ മുഖാന്തിരമോ  ആഗസ്റ്റ് 30 ന് മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ 8086545686, 04832739577 എന്നീ നമ്പറുകളിൽ ലഭിക്കും.

#360malayalam #360malayalamlive #latestnews

ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിധവകളോ വിവാഹബന്ധം വേർപ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകൾക്കായുള്ള ഇമ്പിച്ചി ബാവ ...    Read More on: http://360malayalam.com/single-post.php?nid=7370
ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിധവകളോ വിവാഹബന്ധം വേർപ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകൾക്കായുള്ള ഇമ്പിച്ചി ബാവ ...    Read More on: http://360malayalam.com/single-post.php?nid=7370
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിധവകളോ വിവാഹബന്ധം വേർപ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകൾക്കായുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് ധനസഹായം നൽകുന്നത്. മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്