ഗുരുവായൂർ കെഎസ്ആർടിസി കെട്ടിട നിർമ്മാണം: പൊതുമരാമത്ത് വകുപ്പിന് കൈമാറും

ഗുരുവായൂർ കെ എസ് ആർ ടി സി കെട്ടിട നിർമ്മാണം പൊതുമരാമത്ത്  വകുപ്പിന് കൈമാറും.  ഡിപ്പോ നവീകരണ  പ്രവർത്തനവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിന് വേണ്ട എൻ ഒ സി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ) നൽകാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ബന്ധപ്പെട്ട  ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എത്രയും പെട്ടെന്ന് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ  പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 

കെഎസ്ആർടിസി ഡിപ്പോ നിർമ്മാണ പ്രവർത്തനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്  തൃശൂർ ലേബർ കോൺട്രാക്ട്  സോസൈറ്റിക്കും എൻജിനീയർ കോളേജിനും നേരത്തെ കത്ത് നൽകിയിരുന്നു.  ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോ നിർമ്മാണത്തിന് 75 ലക്ഷം രൂപയാണ് എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നത്.

ചാവക്കാട് എംഎൽഎ ഓഫീസിൽ ചേർന്ന യോഗത്തിൽ അസി.ഡെവലപ്മെന്റ് കമ്മീഷണർ പി എൻ അയന, കെഎസ്ആർടിസി അസി.ചീഫ് ഓഫീസർ (സിവിൽ എ ഇ) ആർ രാഖേഷ്, കെഎസ്ആർടിസി ജില്ലാ എടിഒ കെ ജെ സുനിൽ, ഗുരുവായൂർ എടിഒ കെ പി ഷിബു, ആർക്കിടെക്ട് ആൽബിൻ എഡിസൺ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ഗുരുവായൂർ കെ എസ് ആർ ടി സി കെട്ടിട നിർമ്മാണം പൊതുമരാമത്ത് വകുപ്പിന് കൈമാറും. ഡിപ്പോ നവീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് എൻ കെ അക...    Read More on: http://360malayalam.com/single-post.php?nid=7368
ഗുരുവായൂർ കെ എസ് ആർ ടി സി കെട്ടിട നിർമ്മാണം പൊതുമരാമത്ത് വകുപ്പിന് കൈമാറും. ഡിപ്പോ നവീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് എൻ കെ അക...    Read More on: http://360malayalam.com/single-post.php?nid=7368
ഗുരുവായൂർ കെഎസ്ആർടിസി കെട്ടിട നിർമ്മാണം: പൊതുമരാമത്ത് വകുപ്പിന് കൈമാറും ഗുരുവായൂർ കെ എസ് ആർ ടി സി കെട്ടിട നിർമ്മാണം പൊതുമരാമത്ത് വകുപ്പിന് കൈമാറും. ഡിപ്പോ നവീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിന് വേണ്ട എൻ ഒ സി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ) നൽകാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ബന്ധപ്പെട്ട തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്