തെരുവുനായ്ക്കളുടെ ആക്രമണം – പത്രം, പാൽ വിതരണം പ്രതിസന്ധിയിൽ

എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ തെരുവ്നായയുടെ അക്രമണം പതിവാകുന്നു. പുലർച്ചെ സമയങ്ങളിൽ പത്രവുമായി സൈക്കിളിൽ ഒറ്റക്ക് യാത്ര ചെയ്യുന്ന പത്രവിതരണക്കാർ ഭയത്തോടു കൂടെയാണ് ജോലി ചെയ്യുന്നത്. ഗ്രാമങ്ങളുടെ ഉൾഭാഗങ്ങളിൽ പുലർച്ചെ സമയങ്ങളിൽ നായക്കൾ കൂട്ടത്തോടെയാണ് പത്രം വിതരണം ചെയ്യുന്ന സൈക്കിളിന് പുറകിൽ ഓടിയെത്തുന്നത്. പത്രവിതരണത്തിനു ശേഷം വിദ്യാലയങ്ങളിലും മറ്റു ജോലികൾക്കും പോകേണ്ടതിനാൽ വളരെ നേരത്തെ തന്നെ വിതരണം പൂർത്തിയാക്കേണ്ടതുണ്ട്. പാലുമായി സൊസൈറ്റികളിലേക്ക് എത്തേണ്ട ക്ഷീരകർഷകരുടെ സ്ഥിതിയും ഇതുതന്നെയാണ്. പുലർച്ചെ ഹോട്ടലിൽ എത്തേണ്ട ഹോട്ടൽ തൊഴിലാളികൾ, പുലർച്ചെ ട്യൂഷന് പോകേണ്ട വിദ്യാർത്ഥികൾ ഉൾപ്പെടെ ഭയത്തിലാണ്.

തെരുവുനായ ശല്ല്യം അവസാനിപ്പിക്കാൻ ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗാന്ധി ദർശന വേദി ബ്ലോക്ക് പ്രസിഡൻറ് എ. എൻ ആഷിക്ക് ആവശ്യപ്പെട്ടു.

#360malayalam #360malayalamlive #latestnews

എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ തെരുവ്നായയുടെ അക്രമണം പതിവാകുന്നു. പുലർച്ചെ സമയങ്ങളിൽ പത്രവുമായി സൈക്കിളിൽ ഒറ്റക...    Read More on: http://360malayalam.com/single-post.php?nid=7364
എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ തെരുവ്നായയുടെ അക്രമണം പതിവാകുന്നു. പുലർച്ചെ സമയങ്ങളിൽ പത്രവുമായി സൈക്കിളിൽ ഒറ്റക...    Read More on: http://360malayalam.com/single-post.php?nid=7364
തെരുവുനായ്ക്കളുടെ ആക്രമണം – പത്രം, പാൽ വിതരണം പ്രതിസന്ധിയിൽ എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ തെരുവ്നായയുടെ അക്രമണം പതിവാകുന്നു. പുലർച്ചെ സമയങ്ങളിൽ പത്രവുമായി സൈക്കിളിൽ ഒറ്റക്ക് യാത്ര ചെയ്യുന്ന പത്രവിതരണക്കാർ ഭയത്തോടു കൂടെയാണ് ജോലി ചെയ്യുന്നത്. ഗ്രാമങ്ങളുടെ ഉൾഭാഗങ്ങളിൽ പുലർച്ചെ സമയങ്ങളിൽ നായക്കൾ കൂട്ടത്തോടെയാണ് പത്രം വിതരണം ചെയ്യുന്ന സൈക്കിളിന് പുറകിൽ ഓടിയെത്തുന്നത്. പത്രവിതരണത്തിനു ശേഷം വിദ്യാലയങ്ങളിലും മറ്റു ജോലികൾക്കും പോകേണ്ടതിനാൽ വളരെ നേരത്തെ തന്നെ വിതരണം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്