കുന്നംകുളത്ത് ആറര കിലോ കഞ്ചാവുമായി പിടിയിൽ

ആറര കിലോ കഞ്ചാവുമായി കുന്നംകുളം ആനായ്ക്കൽ കൊട്ടാരപ്പാട്ട് വീട്ടിൽ സജീഷ് (39) നെ വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ഫർസാദും സംഘവും തൃശ്ശൂർ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടി. പിടിയിലായ സജീഷ് നിരവധി ക്രിമിനൽകേസുകളിലെ പ്രതിയാണ്. പുല്ലഴി കോൾ ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പന കൂടുന്നു എന്നുള്ള രഹസ്യവിവരം തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.  ആദിത്യക്ക് ലഭിച്ചതിനെ തുടർന്ന് തൃശ്ശൂർ വെസ്റ്റ് പോലീസും ലഹരി വിരുദ്ധ സ്കോഡും നടത്തിയ അന്വേഷണത്തിലാണ് ചേറ്റുപുഴയിൽ വെച്ച് ബൈക്കിൽ കൊണ്ടുവരുകയായിരുന്ന ആറര കിലോ കഞ്ചാവ് പിടികൂടിയത്. സജീഷിനെ ചോദ്യം ചെയ്തതിൽ പുല്ലഴി, അരിമ്പൂർ, കുന്നത്തങ്ങാടി എന്നീ സ്ഥലങ്ങളിലെ കോൾ മേഖലകളിൽ വെച്ചാണ് കഞ്ചാവ് കൈമാറ്റം ചെയ്യാറുള്ളത് എന്നും വെളിപ്പെടുത്തിയിട്ടുണ്ട്.


ഇടനിലക്കാരില്ലാതെ ആന്ധ്രയിൽ നിന്നും നേരിട്ട് കഞ്ചാവ് കൊണ്ടുവരികയാണ് സജീഷിൻെറ രീതി.  അന്വേഷണ സംഘത്തിൽ  വെസ്റ്റ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ആയ ഫർഷാദ്, സബ് ഇൻസ്പെക്ടർമാരായ ബൈജു, വിജയൻ എ.എൻ,  വിനയൻ ആർ.എസ്, സിവിൽ പോലീസ് ഓഫീസറായ സനൂപ് ശങ്കർ, സിവിൽ പോലീസ് ഓഫീസർമാരായ അജിത്ത് ലാൽ, ഗീതു കൃഷ്ണൻ എന്നിവരും,  ലഹരിവിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർ എൻ.ജി. സുവ്രതകുമാർ, പി.എം.  റാഫി, കെ. ഗോപാലകൃഷ്ണൻ, പി. രാകേഷ്, സീനിയർ സിപിഒ മാരായ ജീവൻ, പളനിസ്വാമി,  ലികേഷ്, വിപിൻദാസ്, സുജിത്, ആഷിഷ്, ശരത്, എന്നിവരും അന്വേഷണ സംഘാംഗങ്ങളിൽ ഉണ്ടായിരുന്നു.

തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡ് ഈ മാസം മാത്രം 7 പേരെ അറെസ്റ്റ്‌ ചെയ്യുകയും 21½ കിലോ കഞ്ചാവും 1 കിലോ ഹാഷിഷ് ഓയിലും പിടികൂടിയിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

ആറര കിലോ കഞ്ചാവുമായി കുന്നംകുളം ആനായ്ക്കൽ കൊട്ടാരപ്പാട്ട് വീട്ടിൽ സജീഷ് (39) നെ വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ഫർസാദും സംഘവും തൃശ്ശൂർ ...    Read More on: http://360malayalam.com/single-post.php?nid=7361
ആറര കിലോ കഞ്ചാവുമായി കുന്നംകുളം ആനായ്ക്കൽ കൊട്ടാരപ്പാട്ട് വീട്ടിൽ സജീഷ് (39) നെ വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ഫർസാദും സംഘവും തൃശ്ശൂർ ...    Read More on: http://360malayalam.com/single-post.php?nid=7361
കുന്നംകുളത്ത് ആറര കിലോ കഞ്ചാവുമായി പിടിയിൽ ആറര കിലോ കഞ്ചാവുമായി കുന്നംകുളം ആനായ്ക്കൽ കൊട്ടാരപ്പാട്ട് വീട്ടിൽ സജീഷ് (39) നെ വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ഫർസാദും സംഘവും തൃശ്ശൂർ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടി. പിടിയിലായ സജീഷ് നിരവധി ക്രിമിനൽകേസുകളിലെ പ്രതിയാണ്. പുല്ലഴി കോൾ ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പന കൂടുന്നു എന്നുള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്