ഇതൊരു സിനിമയുടെ പരസ്യമായി കണ്ടാൽ മതി : മന്ത്രി പി.എ മുഹമ്മദ് റിയാസ്

സിനിമയുടെ പരസ്യത്തെ ആ നിലയിൽ എടുക്കണമെന്ന്  പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സിനിമയുടെ പരസ്യത്തെ ആ നിലയിൽ കണ്ടാൽ മതി. കേരളം ഉണ്ടായ സമയം മുതലുള്ള പ്രശ്‌നമാണ് റോഡുകളുടേത്. വിമർശനങ്ങൾ സ്വാഭാവികമാണ്. വ്യക്തിയ്‌ക്കോ സംഘടനയ്‌ക്കോ സിനിമയ്‌ക്കോ വിമർശിക്കാം.  ക്രിയാത്മകമായ ചർച്ചകളും വിമർശനങ്ങളും വരും. അത്‌ സ്വാഭാവികമാണ്‌. സമൂഹമാധ്യമങ്ങളിൽ എന്തുകൊണ്ട്‌ അങ്ങനെയൊരു അഭിപ്രായം ഉണ്ടാകുന്നു എന്ന്‌ അറിയില്ല. സിനിമയുടെ പരസ്യത്തെ ആ നിലയിൽ കാണണം. വിമർശനങ്ങളും നിർദേശങ്ങളും സ്വീകരിക്കും. സമൂഹമാധ്യമങ്ങൾവഴി അതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്‌. ഇതെല്ലാം നാടിന്റെ നന്മയ്‌ക്കുള്ള കാര്യങ്ങളാണ്‌.

എൺപതുകളിൽ വെള്ളാനകളുടെ നാട്‌ എന്ന സിനിമ ഇറങ്ങിയിരുന്നു. അതിൽ റോഡ്‌ റോളർ ഇപ്പൊ ശരിയാക്കിത്തരം എന്ന ഡയലോഗ്‌ എല്ലാം നമ്മൾ കണ്ടിട്ടുള്ളതാണ്‌. അതുപോലെതന്നെ എടുത്താൽമതി ഇതും. ജനങ്ങളുടെ താൽപര്യം കേരളത്തിന്റെ ദീർഘകാലത്തെ ഈ പ്രശ്‌നം പരിഹരിക്കപ്പെടണം എന്നുള്ളതാണ്‌. അത്‌ തന്നെയാണ്‌ പൊതുമരാമത്ത്‌ വകുപ്പിന്റേയും അഭിപ്രായം. അതിനുവേണ്ടി പലനിലയിലുള്ള ഇടപെടൽ നടത്തിക്കൊണ്ടിരിക്കുകയാണ്‌. കൃത്യമായ ഡ്രൈനേജ്‌ സംവിധാനം സംസ്ഥാനത്ത്‌ വേണം. എങ്കിൽ മാത്രമേ റോഡുകൾ സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

#360malayalam #360malayalamlive #latestnews

സിനിമയുടെ പരസ്യത്തെ ആ നിലയിൽ എടുക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സിനിമയുടെ പരസ്യത്തെ ആ നിലയിൽ കണ്ടാൽ മത...    Read More on: http://360malayalam.com/single-post.php?nid=7360
സിനിമയുടെ പരസ്യത്തെ ആ നിലയിൽ എടുക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സിനിമയുടെ പരസ്യത്തെ ആ നിലയിൽ കണ്ടാൽ മത...    Read More on: http://360malayalam.com/single-post.php?nid=7360
ഇതൊരു സിനിമയുടെ പരസ്യമായി കണ്ടാൽ മതി : മന്ത്രി പി.എ മുഹമ്മദ് റിയാസ് സിനിമയുടെ പരസ്യത്തെ ആ നിലയിൽ എടുക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സിനിമയുടെ പരസ്യത്തെ ആ നിലയിൽ കണ്ടാൽ മതി. കേരളം ഉണ്ടായ സമയം മുതലുള്ള പ്രശ്‌നമാണ് റോഡുകളുടേത്. വിമർശനങ്ങൾ സ്വാഭാവികമാണ്. വ്യക്തിയ്‌ക്കോ സംഘടനയ്‌ക്കോ സിനിമയ്‌ക്കോ വിമർശിക്കാം. ക്രിയാത്മകമായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്