ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ഒറ്റ വോട്ടർ പട്ടികക്കായി ഭരണ ഘടനാഭേദഗതിക്കും ആലോചന

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി കേന്ദ്രം നടപടികൾ തുടങ്ങി. പ്രധാന മന്ത്രിയുടെ ഓഫീസാണ് നടപടികള്‍ ആരംഭിച്ചത്. ഇതോടെ രാജ്യത്ത് പൊതു വോട്ടർ പട്ടിക ആദ്യം യാഥാർത്ഥ്യമാകും. തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ പ്രത്യേകം വോട്ടർ പട്ടിക തയാറാക്കുന്ന രീതി ആണ് ഇല്ലാതാകുക.

ചില സംസ്ഥാനങ്ങൾക്ക് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് പ്രത്യേക വോട്ടർ പട്ടികയുണ്ട്. എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടികയുമായി ലയിപ്പിച്ച് ഒറ്റ വോട്ടർ പട്ടികയാണ് തയാറാക്കുവാനാണ് ആലോചന. ഇതിനായി സംസ്ഥാനങ്ങളുമായി ചർച്ച നടത്തും.

ഒറ്റ വോട്ടർ പട്ടികയ്ക്ക് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. കേന്ദ്രം കുറേ കാലമായി മുന്നോട്ട് വയ്ക്കുന്ന ആശയമാണിത്. ഇതിനായി ഭരണഘടനയുടെ 243കെ 243 സെഡ്എ അനുഛേദങ്ങൾ ഭേഭഗതി ചെയ്യും. പൊതു വോട്ടർ പട്ടികയ്ക്ക് തടസമായുള്ള സംസ്ഥാന നിയമങ്ങളും റദ്ദാക്കും. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് മുതൽ നിയമസഭാ- തദ്ദേശ തെരഞ്ഞെടുപ്പുകളും നടത്താനാണ് നീക്കം. നടപടികൾ എകോപിപ്പിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ചകൾ ആരംഭിച്ചുവെന്നും വിവരമുണ്ട്.

#360malayalam #360malayalamlive #latestnews

തെരഞ്ഞെടുപ്പിനായി കേന്ദ്രം നടപടികൾ തുടങ്ങി. പ്രധാന മന്ത്രിയുടെ ഓഫീസാണ് നടപടികള്‍ ആരംഭിച്ചത്. ഇതോടെ രാജ്യത്ത് പൊതു വോട്ടർ പട്ട...    Read More on: http://360malayalam.com/single-post.php?nid=736
തെരഞ്ഞെടുപ്പിനായി കേന്ദ്രം നടപടികൾ തുടങ്ങി. പ്രധാന മന്ത്രിയുടെ ഓഫീസാണ് നടപടികള്‍ ആരംഭിച്ചത്. ഇതോടെ രാജ്യത്ത് പൊതു വോട്ടർ പട്ട...    Read More on: http://360malayalam.com/single-post.php?nid=736
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ഒറ്റ വോട്ടർ പട്ടികക്കായി ഭരണ ഘടനാഭേദഗതിക്കും ആലോചന തെരഞ്ഞെടുപ്പിനായി കേന്ദ്രം നടപടികൾ തുടങ്ങി. പ്രധാന മന്ത്രിയുടെ ഓഫീസാണ് നടപടികള്‍ ആരംഭിച്ചത്. ഇതോടെ രാജ്യത്ത് പൊതു വോട്ടർ പട്ടിക ആദ്യം യാഥാർത്ഥ്യമാകും. തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ പ്രത്യേകം വോട്ടർ പട്ടിക തയാറാക്കുന്ന രീതി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്