മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ബീനടീച്ചർ അധികാരമേറ്റു

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ബീനടീച്ചർ അധികാരമേറ്റു

മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ തിരഞ്ഞെടുപ്പ് സമയ എൽഡിഎഫ് മുന്നണി ധാരണ പ്രകാരം സിപിഐ പ്രതിനിധി സമീറ ഇളയെടത്ത് രാജിവെച്ച പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ പതിനാലാം വാർഡിൽ നിന്നും സിപിഎം പ്രതിനിധി ആയി മത്സരിച്ച് വിജയിച്ച ബീനടീച്ചറെ പ്രസിഡന്റായി തിരഞ്ഞെടുത്തു.

ഇരുപത്തഞ്ച് വർഷത്തിലധികമായി പ്രദേശത്ത് അംഗനവാടി ടീച്ചറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു ടീച്ചർ

ബീനടീച്ചർക്കെതിരെ യൂഡിഎഫ് സ്ഥാനാർത്ഥിആയി സംഗീത രാജനാണ് മത്സരിച്ചത്.

7 കോൺഗ്രസ്സ് 1ലീഗ്  5 സിപിഎം  3സിപിഐ  1എസ്ഡിഐ 1 സ്വതന്ത്രൻ എന്നിങ്ങനെ 19 വാർഡ് അംഗങ്ങളാണ് മാറഞ്ചേരിയിൽ ഉള്ളത്.  

അതിൽ 18 അംഗങ്ങൾ ഇന്ന് വോട്ട് ചെയ്യാൻ എത്തിയെങ്കിലും എസ്ഡിപിഐ പ്രതിനിധി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. മുൻ മണ്ഡലം പ്രസിഡന്റും 3-ാം വാർഡ് പ്രതിനിധിയുമായ ഹിളർ കാഞ്ഞിരമുക്ക് വോട്ടെടുപ്പിന് എത്തിയില്ല.

ആകെ 17 വോട്ടുകൾ പോൾ ചെയ്തപ്പോൾ 10 വോട്ടുകളാണ് ബീനടീച്ചർക്ക് ലഭ്യമായത് 7 വോട്ടുകൾ യൂഡിഎഫ് സ്ഥാനാർത്ഥി സംഗീത രാജന് ലഭിച്ചു



പഞ്ചായത്ത് ഹാളിൽ നടന്നയോഗത്തിൽ വരണാധികാരിയിൽ നിന്നും സത്യവാചകം ഏറ്റുചൊല്ലി പ്രസിഡന്റ് അധികാരമേറ്റു. തുടർന്ന് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പുതിയ പ്രസിഡന്റിന് ആശംസകളർപ്പിച്ച് സംസാരിച്ചു. എൽഡിഎഫിന്റെ നേതൃത്വത്തിൽ അഹ്ലാദ പ്രകടനവും നടന്നു

#360malayalam #360malayalamlive #latestnews

എസ്ഡിപിഐ പ്രതിനിധി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. മുൻ മണ്ഡലം പ്രസിഡന്റും വാർഡ് പ്രതിനിധിയുമായ ഹിളർ കാഞ്ഞിരമുക്ക് വോട്ടെട...    Read More on: http://360malayalam.com/single-post.php?nid=7764
എസ്ഡിപിഐ പ്രതിനിധി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. മുൻ മണ്ഡലം പ്രസിഡന്റും വാർഡ് പ്രതിനിധിയുമായ ഹിളർ കാഞ്ഞിരമുക്ക് വോട്ടെട...    Read More on: http://360malayalam.com/single-post.php?nid=7764
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ബീനടീച്ചർ അധികാരമേറ്റു എസ്ഡിപിഐ പ്രതിനിധി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. മുൻ മണ്ഡലം പ്രസിഡന്റും വാർഡ് പ്രതിനിധിയുമായ ഹിളർ കാഞ്ഞിരമുക്ക് വോട്ടെടുപ്പിന് എത്തിയില്ല. ആകെ 17 വോട്ടുകൾ പോൾ ചെയ്തപ്പോൾ 10..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്