ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ അഭിമാന നേട്ടം കൈവരിച്ച് പാലപ്പെട്ടി സ്വദേശി ഷാൻ ഇസ്മായിൽ

ജപ്പാനിൽ വെച്ച് നടന്ന 15-ാമത് ലോക ഷോട്ടോകാൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ അഭിമാനനേട്ടം കൈവരിച്ച് പെരുമ്പടപ്പ് പഞ്ചായത്ത് പാലപ്പെട്ടി പുതിയിരുത്തി സ്വദേശി ഷാൻ ഇസ്മായിൽ.ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലാണ് ഇസ്മായിൽ കരസ്ഥമാക്കിയത്. മൂന്നാം തവണയാണ് ഷാൻ ഇസ്മായിൽ ലോക മെഡൽ നേടുന്നത്. 2010 ൽ ഓസ്ട്രേലിയയിലും, 2019 ജപ്പാനിലും നടന്ന ചാമ്പ്യൻഷിപ്പിലാണ് മറ്റു രണ്ടു മെഡൽ നേട്ടങ്ങൾ.ന്യൂയോർക്ക്, സ്വിറ്റ്സർലാൻഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, തായ്‌ലൻഡ്, തുർക്കി എന്നിവിടങ്ങളിൽ അന്താരാഷ്ട്ര കരാട്ടെ പരിശീലനങ്ങളും സെമിനാറുകളിലും പങ്കെടുത്തിട്ടുണ്ട്.  പതിനായിരത്തിലധികം വിദ്യാർത്ഥികളും 60ൽ പരം അധ്യാപകരും  അദ്ദേഹത്തിന്റെ പരിശീലനം നേടിയിട്ടുണ്ട്. വെളുത്തപ്പൻ ഇസ്മായിൽ മൈമൂന ദമ്പതികളുടെ മകനായ ഷാൻ ഇസ്മായിൽ ഇപ്പോൾ അബുദാബിയിലെ  എമിറേറ്റ്സ് കരാട്ടെ യുടെ ഡയറക്ടറും ചീഫ് ഇൻസ്ട്രക്ടറുമാണ്.

#360malayalam #360malayalamlive #latestnews

ജപ്പാനിൽ വെച്ച് നടന്ന 15-ാമത് ലോക ഷോട്ടോകാൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ അഭിമാനനേട്ടം കൈവരിച്ച് പെരുമ്പടപ്പ് പഞ്ചായത്ത് പാലപ്പെട്ടി ...    Read More on: http://360malayalam.com/single-post.php?nid=7357
ജപ്പാനിൽ വെച്ച് നടന്ന 15-ാമത് ലോക ഷോട്ടോകാൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ അഭിമാനനേട്ടം കൈവരിച്ച് പെരുമ്പടപ്പ് പഞ്ചായത്ത് പാലപ്പെട്ടി ...    Read More on: http://360malayalam.com/single-post.php?nid=7357
ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ അഭിമാന നേട്ടം കൈവരിച്ച് പാലപ്പെട്ടി സ്വദേശി ഷാൻ ഇസ്മായിൽ ജപ്പാനിൽ വെച്ച് നടന്ന 15-ാമത് ലോക ഷോട്ടോകാൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ അഭിമാനനേട്ടം കൈവരിച്ച് പെരുമ്പടപ്പ് പഞ്ചായത്ത് പാലപ്പെട്ടി പുതിയിരുത്തി സ്വദേശി ഷാൻ ഇസ്മായിൽ.ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലാണ് ഇസ്മായിൽ കരസ്ഥമാക്കിയത്. മൂന്നാം തവണയാണ് ഷാൻ ഇസ്മായിൽ ലോക തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്