വിള ഇൻഷുറൻസ്: 30 കോടി നഷ്ടപരിഹാരം അനുവദിച്ചു

കേന്ദ്രകൃഷി മന്ത്രാലയവും സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനിയും സംയുക്തമായി കഴിഞ്ഞ സീസണിൽ നടപ്പാക്കിയ  കാലാവസ്ഥാ വിള ഇൻഷുറൻസ് പദ്ധതിയുടെ നഷ്ടപരിഹാരം അനുവദിച്ചു. പദ്ധതിയിൽ ഉൾപ്പെട്ട കർഷകർക്ക്  നഷ്ടപരിഹാരമായി 30 കോടി രൂപ അനുവദിച്ചതായി അഗ്രിക്കൾച്ചറൽ ഇൻഷുറൻസ് കമ്പനി അറിയിച്ചു. ഈ തുക ഉടൻതന്നെ കർഷകരുടെ അകൗണ്ടുകളിലേക്ക് എത്തും.

വായ്പ എടുത്ത കർഷകർ അതത് ബാങ്കുകളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര തുകയുടെ വിതരണം ഉറപ്പുവരുത്തണമെന്ന്  അധികൃതർ വ്യക്തമാക്കി. റാബി 2021 സീസണിലെ നഷ്ടപരിഹാരത്തുകയായ 50 കോടി രൂപ നഷ്ടപരിഹാര കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് അതിന്റെ വിതരണവും നടക്കും.  ഈ സീസണിലെ വിള ഇൻഷുറൻസ് പദ്ധതിയിൽ ഈ മാസം 31 വരെ കർഷകർക്ക് ചേരാം.

www.pmfby.gov.in വഴി ഓൺലൈൻ ആയും സി.എസ്.സി ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ, അംഗീകൃത ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ വഴിയും കർഷകർക്ക് പദ്ധതിയുടെ ഭാഗമാകാം. ആധാർ കാർഡ്, നികുതി രസീത്, ബാങ്ക് പാസ്ബുക്ക്, പാട്ടത്തിന് കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടകരാർ എന്നിവയുടെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ  ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്ല് കൃഷിയും എല്ലാ ജില്ലകളിലെ വാഴ, മരച്ചീനി എന്നീ കൃഷികളുമാണ്  വിജ്ഞാപനം ചെയ്തിട്ടുള്ളത്. കാലാവസ്ഥാ വിള ഇൻഷുറൻസ് പദ്ധതിയിൽ നെല്ല്, വാഴ, കുരുമുളക്, മഞ്ഞൾ, കവുങ്ങ്, പച്ചക്കറികളായ പടവലം, പാവൽ, പയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക് എന്നീ വിളകൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ശക്തിയായ കാറ്റ് എന്നിവ കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങൾക്ക് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. പദ്ധതിയിൽ ഓരോ വിളകൾക്കും പ്രീമിയത്തിന്റെ നിശ്ചിത ശതമാനം സബ്‌സിഡിയായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകും. ബാക്കി തുക കർഷകർ അടയ്ക്കണം. വിജ്ഞാപിത വിളകൾക്കാണ് ആനുകൂല്യം നൽകുക.

#360malayalam #360malayalamlive #latestnews

കേന്ദ്രകൃഷി മന്ത്രാലയവും സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനിയും സംയുക്തമായി കഴിഞ്ഞ സീസണിൽ ന...    Read More on: http://360malayalam.com/single-post.php?nid=7294
കേന്ദ്രകൃഷി മന്ത്രാലയവും സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനിയും സംയുക്തമായി കഴിഞ്ഞ സീസണിൽ ന...    Read More on: http://360malayalam.com/single-post.php?nid=7294
വിള ഇൻഷുറൻസ്: 30 കോടി നഷ്ടപരിഹാരം അനുവദിച്ചു കേന്ദ്രകൃഷി മന്ത്രാലയവും സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനിയും സംയുക്തമായി കഴിഞ്ഞ സീസണിൽ നടപ്പാക്കിയ കാലാവസ്ഥാ വിള ഇൻഷുറൻസ് പദ്ധതിയുടെ നഷ്ടപരിഹാരം അനുവദിച്ചു. പദ്ധതിയിൽ ഉൾപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരമായി 30 കോടി രൂപ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്