വെളിയങ്കോട് ജി.എം.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ആഗസ്റ്റ് 27-ന്

വെളിയങ്കോട് ജി.എം.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ആഗസ്റ്റ് 27-ന് സ്കൂൾ അങ്കണത്തിൽ നടക്കും. 66 വർഷം പിന്നിട്ട സ്കൂളിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമായതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വെളിയങ്കോട് സ്വദേശി ആനകത്ത് മുഹമ്മദ് സൗജന്യമായി വിട്ടു നൽകിയ സ്ഥലത്ത് 1956 -ൽ ഏകാധ്യാപക സ്ഥാപനമായി ആരംഭിച്ച വെളിയങ്കോട് ജി.എം.യു.പി സ്കൂൾ 1967 ലാണ് യു .പി വിദ്യാലമായി ഉയർത്തിയത്. 66 വർഷത്തിനിടയിൽ വിദ്യാലയത്തിൽ നിന്നും ആയിരങ്ങളാണ് പഠിച്ചിറങ്ങിയത്. വിവിധ മേഖലകളിലെ പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടെ സംഗമത്തിൽ പങ്കെടുക്കും.ഓർമ്മ ചില്ല എന്ന പേരിലുള്ള അലുംനിക്ക് കീഴിൽ ഒത്തുചേരാം ഓർമ്മ തണലിൽ എന്ന പേരിലാണ് സംഗമം നടത്തുന്നത്.ചടങ്ങിൽ സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപകരെ ആദരിക്കും.

2022 ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികളെയും ആദരിക്കും. ചടങ്ങ് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സിനിമാ താരം ഇർഷാദ് മുഖ്യാതിഥിയാകും.രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.പ്രൊഫ.വി.കെ ബേബി, എം.കെ മുഹമ്മദ് ഫൈസൽ , കെ.കെ ബീരാൻ കുട്ടി, ഫൗസിയ വടക്കേപ്പുറത്ത്, ഉസ്മാൻ, റസാഖ്, കുഞ്ഞി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

വെളിയങ്കോട് ജി.എം.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ആഗസ്റ്റ് 27-ന് സ്കൂൾ അങ്കണത്തിൽ നടക്കും. 66 വർഷം പിന്നിട്ട സ്കൂളിൻ്റെ പ്രഥ...    Read More on: http://360malayalam.com/single-post.php?nid=7273
വെളിയങ്കോട് ജി.എം.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ആഗസ്റ്റ് 27-ന് സ്കൂൾ അങ്കണത്തിൽ നടക്കും. 66 വർഷം പിന്നിട്ട സ്കൂളിൻ്റെ പ്രഥ...    Read More on: http://360malayalam.com/single-post.php?nid=7273
വെളിയങ്കോട് ജി.എം.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ആഗസ്റ്റ് 27-ന് വെളിയങ്കോട് ജി.എം.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ആഗസ്റ്റ് 27-ന് സ്കൂൾ അങ്കണത്തിൽ നടക്കും. 66 വർഷം പിന്നിട്ട സ്കൂളിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമായതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വെളിയങ്കോട് സ്വദേശി ആനകത്ത് മുഹമ്മദ് സൗജന്യമായി വിട്ടു നൽകിയ സ്ഥലത്ത് 1956 -ൽ ഏകാധ്യാപക സ്ഥാപനമായി ആരംഭിച്ച തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്