പെരുമ്പിലാവിൽ രണ്ട് കിലോ കഞ്ചാവുമായി രണ്ട്പേർ പിടിയിൽ

പെരുമ്പിലാവിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി ഒഡീഷക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു . ഒഡീഷ സ്വദേശികളായ ജിതേന്ദ്ര ജിന്ന ( 29 ) തോഫൻ ബഹ്റ ( 36 ) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാർഡും കുന്നംകുളം പോലീസും ചേർന്ന് പെരുമ്പിലാവ് അൻസാർ സ്കൂൾ പരിസരത്തുനിന്നും ഇന്നലെ അറസ്റ്റ് ചെയ്തത് . കുറെ നാളുകളായി കുന്നംകുളം മേഖലയിൽ കഞ്ചാവ് സ്ഥിരമായി എത്തിച്ചിരുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു . കുറച്ചുദിവസങ്ങളായി നിരീക്ഷണത്തിൽ ആയിരുന്നു . നീലച്ചടയൻ ഇനത്തിൽപ്പെട്ട കഞ്ചാവാണ് പിടിച്ചെടുത്തത് . ഇവിടെ ചില്ലറ വിപണനക്കാരിലേക്ക് ഇവർ കഞ്ചാവ് നൽകിയിരുന്നു .കുന്നംകുളം എസ് എച്ച് ഒ ഷാജഹാൻ , ജില്ലാ ലഹരി വിരുദ്ധ സ്മാർട്ട് സബ് ഇൻസ്പെക്ടർ രാകേഷ് , എസ് ഐ ഗോപി , സിവിൽ പോലീസ് ഓഫീസർമാരായ ഹംദ് രതീഷ് , മനു , സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത് . ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും . കുന്നംകുളം മേഖലയിൽ ചെറുതും വലുതുമായ അളവിൽ കഞ്ചാവു പിടികൂടുന്നവരുടെ എണ്ണം വർധിക്കുകയാണ് .

#360malayalam #360malayalamlive #latestnews

പെരുമ്പിലാവിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി ഒഡീഷക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു . ഒഡീഷ സ്വദേശികളായ ജിതേന്ദ്ര ജിന്ന ( 29 ) ത...    Read More on: http://360malayalam.com/single-post.php?nid=7272
പെരുമ്പിലാവിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി ഒഡീഷക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു . ഒഡീഷ സ്വദേശികളായ ജിതേന്ദ്ര ജിന്ന ( 29 ) ത...    Read More on: http://360malayalam.com/single-post.php?nid=7272
പെരുമ്പിലാവിൽ രണ്ട് കിലോ കഞ്ചാവുമായി രണ്ട്പേർ പിടിയിൽ പെരുമ്പിലാവിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി ഒഡീഷക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു . ഒഡീഷ സ്വദേശികളായ ജിതേന്ദ്ര ജിന്ന ( 29 ) തോഫൻ ബഹ്റ ( 36 ) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാർഡും കുന്നംകുളം പോലീസും ചേർന്ന് പെരുമ്പിലാവ് അൻസാർ സ്കൂൾ പരിസരത്തുനിന്നും ഇന്നലെ അറസ്റ്റ് ചെയ്തത് . കുറെ നാളുകളായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്