വെളിയങ്കോട് ഫിഷറീസ് സ്‌കൂൾ ഗ്രൗണ്ടിലെ പരിപാടിക്കിടെ കോണി തകർന്നുവീണ് അഞ്ചുപേർക്ക് പരിക്ക്

വെളിയങ്കോട് ഫിഷറീസ് സ്‌കൂൾ ഗ്രൗണ്ടിലെ പരിപാടിക്കിടെ കോണി തകർന്നുവീണ് അഞ്ചുപേർക്ക് പരിക്ക് 

വെളിയങ്കോട്: ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ കോമ്പൗണ്ടിൽ സന്നദ്ധസംഘടനയുടെ വാർഷികാഘോഷം നടക്കുന്നതിനിടെ കോണി തകർന്നുവീണ് അഞ്ചുപേർക്ക് പരിക്ക്. വെളിയങ്കോട് തണ്ണിത്തുറ സ്വദേശികളായ സലീം (18), നിസാമുദ്ദീൻ (17), അൻഫാസ് (18), ഖസീബ് (17), ചാലിൽ ഷാഫി (18)  എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ സലീമിനെ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ  വെളിയങ്കോട് ആസ്‌പെൽ ആശുപത്രിയിലും ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്.  കാരുണ്യതീരം ചാരിറ്റബിൾ ട്രസ്റ്റ് വാർഷികാഘോഷവും കുടുംബസംഗമവും വെളിയങ്കോട് ഗവ. ഫിഷറീസ് സ്‌കൂൾ കോമ്പൗണ്ടിൽ നടക്കുകയായിരുന്നു. ഇതിനിടയിൽ കോണി തകർന്നുവീണതിനെത്തുടർന്നാണ് അപകടമുണ്ടായത്. സർക്കാർ വിദ്യാലയങ്ങളും കോമ്പൗണ്ടും വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ വിട്ടുകൊടുക്കരുതെന്ന ഉത്തരവ് നിലനിക്കെയാണ് ചട്ടവിരുദ്ധമായി സ്‌കൂൾ കോമ്പൗണ്ട് സന്നദ്ധ സംഘടനയ്ക്ക് വാർഷികം നടത്താൻ വിട്ടുകൊടുത്തതെന്ന ആക്ഷേപമുണ്ട്.

#360malayalam #360malayalamlive #latestnews

ചട്ടവിരുദ്ധമായി സ്‌കൂൾ കോമ്പൗണ്ട് സന്നദ്ധ സംഘടനയ്ക്ക് വാർഷികം നടത്താൻ വിട്ടുകൊടുത്തതെന്ന ആക്ഷേപമുണ്ട്....    Read More on: http://360malayalam.com/single-post.php?nid=7271
ചട്ടവിരുദ്ധമായി സ്‌കൂൾ കോമ്പൗണ്ട് സന്നദ്ധ സംഘടനയ്ക്ക് വാർഷികം നടത്താൻ വിട്ടുകൊടുത്തതെന്ന ആക്ഷേപമുണ്ട്....    Read More on: http://360malayalam.com/single-post.php?nid=7271
വെളിയങ്കോട് ഫിഷറീസ് സ്‌കൂൾ ഗ്രൗണ്ടിലെ പരിപാടിക്കിടെ കോണി തകർന്നുവീണ് അഞ്ചുപേർക്ക് പരിക്ക് ചട്ടവിരുദ്ധമായി സ്‌കൂൾ കോമ്പൗണ്ട് സന്നദ്ധ സംഘടനയ്ക്ക് വാർഷികം നടത്താൻ വിട്ടുകൊടുത്തതെന്ന ആക്ഷേപമുണ്ട്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്