ചികിത്സയിലായിരുന്ന അമ്മയ്ക്കും കുഞ്ഞിനും കോവിഡ് ഇല്ലെന്ന് സന്ദേശം; ആരോഗ്യവകുപ്പ് വെട്ടിൽ‌

മാനന്തവാടി • വാളാട് ക്ലസ്റ്ററിൽ കോവിഡ് രോഗബാധയെ തുടർന്ന് കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന അമ്മയ്ക്കും കുഞ്ഞിനും രോഗബാധയുണ്ടായിരുന്നില്ല എന്ന ആരോഗ്യവകുപ്പിന്റെ എസ്എംഎസ് സന്ദേശം വിവാദമാകുന്നു. വാളാട് കൂടംകുന്ന് പ്രദേശത്തെ 28 വയസുള്ള സ്ത്രീക്കും 3 മാസം പ്രായമുള്ള കുഞ്ഞിനുമാണ് രോഗബാധ ഇല്ലെന്ന ആരോഗ്യ വകുപ്പിന്റെ സന്ദേശം മൊബൈൽ ഫോണിലേക്ക് എത്തിയത്. ജൂലൈ 28ന് നടത്തിയ ആന്റിജൻ പരിശോധനയിൽ അമ്മയുടെയും കുഞ്ഞിന്റെയും ഫലം നെഗറ്റീവായിരുന്നു.

എന്നാൽ ദിവസങ്ങൾക്ക് ശേഷം ഇവരുടെ അടുത്ത ബന്ധുക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ഈ മാസം 3ന് ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ ഇവരുടെ പരിശോധന ഫലം പോസറ്റീവാണെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചതിനെ തുടർന്നു കഴിഞ്ഞ 6 മുതൽ ഇവർ 10 ദിവസം നല്ലൂർനാട് കോവിഡ് ചികിത്സാ കേന്ദ്രത്തിൽ കഴിഞ്ഞു.

പിന്നീട് കോവിഡ് മുക്തരായെന്ന് കണ്ടതിനെ തുടർന്ന് ഇരുവരും സ്വന്തം വീട്ടിൽ തിരിച്ചെത്തി. 24 നാണ് മൊബൈലിൽ ആരോഗ്യ വകുപ്പിന്റെ എസ്എംഎസ് സന്ദേശം ലഭിച്ചത്. 3ന് നടത്തിയ ആർടിപിസിആർ പരിശോധനയിൽ താങ്കളുടെ ഫലം നെഗറ്റീവ് ആണെന്നാണ് സന്ദേശത്തിൽ ഉള്ളത്. നിങ്ങൾക്ക് ക്വറന്റീൻ നിർദേശിച്ചിട്ടുണ്ട് എങ്കിൽ അതു പൂർത്തീകരിക്കണം എന്നും സന്ദേശത്തിലുണ്ട്.

ഇതോടെയാണ് രോഗബാധ ഇല്ലാത്ത അമ്മയെയും കുഞ്ഞിനെയുമാണ് അധികൃതർ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പാർപ്പിച്ചതെന്ന ആരോപണം ഉയർന്നത്. ഇതിനെതിരെ നാട്ടുകാർ വ്യാപകമായി പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ ഇരുവർക്കും കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നതാണെന്നും സാങ്കേതിക കാരണങ്ങളാലാണു തെറ്റായ സന്ദേശം എത്തിയതെന്നും വാളാട് പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. അനീഷ് പരമേശ്വരൻ പറഞ്ഞു.

സമഗ്ര അന്വേഷണം വേണം: കോൺഗ്രസ്

മാനന്തവാടി • വാളാട് കോവിഡ് രോഗമില്ലാത്ത അമ്മയെയും കുഞ്ഞിനേയും കോവിഡ് കേന്ദ്രത്തിൽ പാർപ്പിച്ചെന്ന ആരോപണം അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അനീഷ് വാളാട്, മുസ്തഫ എറമ്പയിൽ, റോബിൻ പനമരം, എ. ബിജി, പി.കെ.ജയരാജൻ എന്നിവർ പ്രസംഗിച്ചു.


അടിയന്തര നടപടി വേണം: മുസ്‌ലിം ലീഗ്

മാനന്തവാടി • വാളാട് കോവിഡ് ബാധയില്ലാത്തവരെ കോവിഡ് കേന്ദ്രത്തിൽ പ്രവേശിപ്പിച്ചവരുടെ പേരിൽ അടിയന്തര നടപടി വേണമെന്ന് മുസ്‌ലിം ലീഗ് വാളാട് ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് നാസർ കരിയാടൻ, ജനറൽ സെക്രട്ടറി മോയിൻ കാസിം എന്നിവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

കോവിഡ് രോഗബാധയെ തുടർന്ന് കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന അമ്മയ്ക്കും കുഞ്ഞിനും രോഗബാധയുണ്ടായിരുന്നില്ല എന്ന ആര...    Read More on: http://360malayalam.com/single-post.php?nid=726
കോവിഡ് രോഗബാധയെ തുടർന്ന് കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന അമ്മയ്ക്കും കുഞ്ഞിനും രോഗബാധയുണ്ടായിരുന്നില്ല എന്ന ആര...    Read More on: http://360malayalam.com/single-post.php?nid=726
ചികിത്സയിലായിരുന്ന അമ്മയ്ക്കും കുഞ്ഞിനും കോവിഡ് ഇല്ലെന്ന് സന്ദേശം; ആരോഗ്യവകുപ്പ് വെട്ടിൽ‌ കോവിഡ് രോഗബാധയെ തുടർന്ന് കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന അമ്മയ്ക്കും കുഞ്ഞിനും രോഗബാധയുണ്ടായിരുന്നില്ല എന്ന ആരോഗ്യവകുപ്പിന്റെ എസ്എംഎസ് സന്ദേശം വിവാദമാകുന്നു. വാളാട് കൂടംകുന്ന് പ്രദേശത്തെ 28 വയസുള്ള സ്ത്രീക്കും 3 മാസം പ്രായമുള്ള കുഞ്ഞിനുമാണ് രോഗബാധ ഇല്ലെന്ന ആരോഗ്യ വകുപ്പിന്റെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്