പൂ കൃഷിയും പച്ചക്കറി കൃഷിയും; പ്രദർശന തോട്ടവുമായി നന്നംമുക്ക് കൃഷി ഭവൻ

നന്നംമുക്ക് പഞ്ചായത്ത് കൃഷിഭവൻ പ്രദർശന തോട്ടമെന്ന ലക്ഷ്യത്തോടെ ഒന്നരേക്കർ സ്ഥലത്ത് പൂ കൃഷിയും പച്ചക്കറി കൃഷിയും ഒരുക്കുന്നു. സംസ്ഥാന കാർഷിക വികസന വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഓണ പൂ കൃഷിയുടെയും, പച്ചക്കറി കൃഷിയുടെയും പ്രദർശന തോട്ടമൊരുക്കുന്നത്. കൃഷിഭവൻ്റെ മുൻവശത്തെ പെരുമ്പാൾ വടക്കേപുരക്കൽ സജിയുടെ ഉടമസ്ഥതയിലുള്ള ഒന്നരേക്കർ സ്ഥലത്താണ് പ്രദർശന തോട്ടം .

 പ്രദർശന തോട്ടമുൾപ്പെടെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലേക്ക് നന്നംമുക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ രണ്ടരലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പ്രദർശന തോട്ടത്തിൻ്റെ നടീൽ ഉത്സവം നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ പി പ്രവീൺ   അധ്യക്ഷനായി. പഞ്ചായത്തംഗം മുസ്തഫ ചാലുപറമ്പിൽ, കൃഷി ഓഫീസർ വൃന്ദ എന്നിവർ  സംസാരിച്ചു. ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളകൾ, ആശാ വർക്കർമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, കർഷകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

നന്നംമുക്ക് പഞ്ചായത്ത് കൃഷിഭവൻ പ്രദർശന തോട്ടമെന്ന ലക്ഷ്യത്തോടെ ഒന്നരേക്കർ സ്ഥലത്ത് പൂ കൃഷിയും പച്ചക്കറി കൃഷിയും ഒരുക്കുന്നു. സ...    Read More on: http://360malayalam.com/single-post.php?nid=7241
നന്നംമുക്ക് പഞ്ചായത്ത് കൃഷിഭവൻ പ്രദർശന തോട്ടമെന്ന ലക്ഷ്യത്തോടെ ഒന്നരേക്കർ സ്ഥലത്ത് പൂ കൃഷിയും പച്ചക്കറി കൃഷിയും ഒരുക്കുന്നു. സ...    Read More on: http://360malayalam.com/single-post.php?nid=7241
പൂ കൃഷിയും പച്ചക്കറി കൃഷിയും; പ്രദർശന തോട്ടവുമായി നന്നംമുക്ക് കൃഷി ഭവൻ നന്നംമുക്ക് പഞ്ചായത്ത് കൃഷിഭവൻ പ്രദർശന തോട്ടമെന്ന ലക്ഷ്യത്തോടെ ഒന്നരേക്കർ സ്ഥലത്ത് പൂ കൃഷിയും പച്ചക്കറി കൃഷിയും ഒരുക്കുന്നു. സംസ്ഥാന കാർഷിക വികസന വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഓണ പൂ കൃഷിയുടെയും, പച്ചക്കറി കൃഷിയുടെയും പ്രദർശന തോട്ടമൊരുക്കുന്നത്. കൃഷിഭവൻ്റെ മുൻവശത്തെ പെരുമ്പാൾ വടക്കേപുരക്കൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്