കള്ളു ഷാപ്പ്‌ ഉടമക്കെതിരെ കോടതിയലക്ഷ്യത്തിനു കേസ്‌ ഫയൽ ചെയ്യാൻ ഒരുങ്ങി ചങ്ങരംകുളം പൗരസമിതി

ആലംകോട്‌ പഞ്ചായത്ത്‌ പരിധിയിൽ ചങ്ങരംകുളത്ത്‌ അനധികൃതമായി പ്രവർത്തിക്കുന്ന കള്ളുഷാപ്പ്‌ ഉടമ ഹൈക്കോടതിയെ കബളിപ്പിച്ചതിനെതിരെ ചങ്ങരംകുളം പൗരസമിതി നിയമ നടപടിക്ക്‌ ഒരുങ്ങുന്നു. ഷാപ്പ്‌ അടച്ചു പൂട്ടാൻ ആവശ്യപ്പെട്ട്‌ ചങ്ങരംകുളം പൗരസമിതി ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ കള്ളു ഷാപ്പ്‌ പ്രവർത്തനം നിർത്തിയിരിക്കുന്നു എന്ന് കള്ളം പറഞ്ഞു കോടതിയെ കബളിപ്പിച്ചതിനെതിരെയാണു ഉടമക്കും എക്സൈസ്‌ ഡിപ്പാർട്ട്മെന്റിനുമെതിരെ കോടതിയലക്ഷ്യ കേസ്‌ ഫയൽ ചെയ്യാൻ ചങ്ങരംകുളം പൗരസമിതി ഒരുങ്ങുന്നത്‌.


വ്യാജ കെട്ടിടനമ്പറിൽ അനധികൃതമായാണു‌ പ്രവർത്തിക്കുന്നത്‌ എന്ന് മനസ്സിലാക്കി 2013 ൽ ഷാപ്പ്‌ അടച്ചു പൂട്ടാൻ ആലംകോട്‌ ഗ്രാമ പഞ്ചായത്ത്‌ നടപടി എടുത്തിരുന്നു. മാത്രമല്ല ആരാധനായങ്ങളുടെ 400 മീറ്റർ പരിധിക്കുള്ളിലുമാണു ഷാപ്പ്‌ പ്രവർത്തിക്കുന്നത്‌. ഇത്‌ അബ്കാരി നിയമങ്ങൾക്ക്‌ വിരുദ്ധമാണ്‌. എന്നിട്ടും ഷാപ്പ്‌ പ്രവർത്തനം നിർത്താതെ മുന്നോട്ടു പോയതിനെ തുടർന്ന്

ഉടമയെയും പഞ്ചായത്തിനെയും  എക്സൈസിനെയും എതിർകക്ഷികളാക്കി പൗരസമിതി ഹൈക്കോടയതിയിൽ ഹരജി ഫയലാക്കി. 


ഹരജി ഇന്ന് (ചൊവാഴ്ച്ച) തീർപ്പിനു‌ വന്നപ്പോൾ ഷാപ്പ്‌ പ്രവർത്തനം നിർത്തി എന്ന് ഉടമ കോടതിയിൽ കള്ളം പറയുകയായുരുന്നു.‌ അത്‌ റെക്കോർഡ്‌ ആക്കി കോടതി കേസ്‌ അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ തൽസമയവും അതിനു ശേഷവും ഷാപ്പ്‌ പ്രവർത്തിച്ചു കൊണ്ടിരുന്നു. കോടതിയിൽ നിന്ന് തിരിച്ചടി കിട്ടാതിരിക്കാനാണു ഇത്‌ മറച്ചു വെച്ചത്‌.

#360malayalam #360malayalamlive #latestnews

ആലംകോട്‌ പഞ്ചായത്ത്‌ പരിധിയിൽ ചങ്ങരംകുളത്ത്‌ അനധികൃതമായി പ്രവർത്തിക്കുന്ന കള്ളുഷാപ്പ്‌ ഉടമ ഹൈക്കോടതിയെ കബളിപ്പിച്ചതിനെതിരെ ...    Read More on: http://360malayalam.com/single-post.php?nid=7239
ആലംകോട്‌ പഞ്ചായത്ത്‌ പരിധിയിൽ ചങ്ങരംകുളത്ത്‌ അനധികൃതമായി പ്രവർത്തിക്കുന്ന കള്ളുഷാപ്പ്‌ ഉടമ ഹൈക്കോടതിയെ കബളിപ്പിച്ചതിനെതിരെ ...    Read More on: http://360malayalam.com/single-post.php?nid=7239
കള്ളു ഷാപ്പ്‌ ഉടമക്കെതിരെ കോടതിയലക്ഷ്യത്തിനു കേസ്‌ ഫയൽ ചെയ്യാൻ ഒരുങ്ങി ചങ്ങരംകുളം പൗരസമിതി ആലംകോട്‌ പഞ്ചായത്ത്‌ പരിധിയിൽ ചങ്ങരംകുളത്ത്‌ അനധികൃതമായി പ്രവർത്തിക്കുന്ന കള്ളുഷാപ്പ്‌ ഉടമ ഹൈക്കോടതിയെ കബളിപ്പിച്ചതിനെതിരെ ചങ്ങരംകുളം പൗരസമിതി നിയമ നടപടിക്ക്‌ ഒരുങ്ങുന്നു. ഷാപ്പ്‌ അടച്ചു പൂട്ടാൻ ആവശ്യപ്പെട്ട്‌ ചങ്ങരംകുളം പൗരസമിതി ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ കള്ളു ഷാപ്പ്‌ പ്രവർത്തനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്