ചമ്രവട്ടത്ത് ബൈക്ക് അപകടം:ബിജെപി നേതാവ് ശങ്കു ടി ദാസിന് ഗുരുതര പരിക്ക്

ബി.ജെ.പി നേതാവ് ശങ്കു ടി ദാസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. വ്യാഴാഴ്ച രാത്രി 11 മണിയോടെ തിരൂർ ചമ്രവട്ടം പാലത്തിന് സമീപത്ത് വെച്ചാണ് അപകടം. ഓഫീസിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ ശങ്കു സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസിനെ കോട്ടക്കൽ മിംസിൽ പ്രവേശിപ്പച്ചിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മിംസിലെത്തിച്ചു.കരളിന് പരിക്കേറ്റിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാൽ ഇതിന് മുന്നോടിയായുള്ള ചികിത്സയിലാണ് ഇപ്പോഴുള്ളതെന്ന് മിംസ് അധികൃതർ പ്രതികരിച്ചു.ആന്തരിക രക്തസ്രാവമുള്ളതിനാൽ ഇതിനുള്ള ചികിത്സയ്ക്ക് ശേഷമായിരിക്കും ശസ്ത്രക്രിയ. ബാർ കൗൺസിൽ അംഗമായ ശങ്കു ടി ദാസ് തൃത്താലയിലെ ബി ജെ പി സ്ഥാനാർഥിയായിരുന്നു.

#360malayalam #360malayalamlive #latestnews

ബി.ജെ.പി നേതാവ് ശങ്കു ടി ദാസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. വ്യാഴാഴ്ച രാത്രി 11 മണിയോടെ തിരൂർ ചമ്രവട്ടം പാലത്തിന് സമീപത്ത് വെച്ച...    Read More on: http://360malayalam.com/single-post.php?nid=7203
ബി.ജെ.പി നേതാവ് ശങ്കു ടി ദാസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. വ്യാഴാഴ്ച രാത്രി 11 മണിയോടെ തിരൂർ ചമ്രവട്ടം പാലത്തിന് സമീപത്ത് വെച്ച...    Read More on: http://360malayalam.com/single-post.php?nid=7203
ചമ്രവട്ടത്ത് ബൈക്ക് അപകടം:ബിജെപി നേതാവ് ശങ്കു ടി ദാസിന് ഗുരുതര പരിക്ക് ബി.ജെ.പി നേതാവ് ശങ്കു ടി ദാസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. വ്യാഴാഴ്ച രാത്രി 11 മണിയോടെ തിരൂർ ചമ്രവട്ടം പാലത്തിന് സമീപത്ത് വെച്ചാണ് അപകടം. ഓഫീസിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ ശങ്കു സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസിനെ കോട്ടക്കൽ മിംസിൽ പ്രവേശിപ്പച്ചിച്ച ശേഷം വിദഗ്ധ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്