കുറ്റിപ്പുറം പുതിയപാലം പാലം നിർമ്മാണം രണ്ടാംഘട്ടത്തിൽ

ആറുവരിപ്പാതയുടെ ഭാഗമായി ഭാരതപ്പുഴയിൽ നിർമിക്കുന്ന കുറ്റിപ്പുറം പുതിയ പാലത്തിന്റെ രണ്ടാംഘട്ട ജോലികൾ തുടങ്ങി. പാലത്തിന്റെ പ്രധാന തൂണുകൾക്ക് മുകളിലെ പിയർ ക്യാപിന്റെ നിർമാണമാണ് ആരംഭിച്ചത്. പുതിയ ആറുവരിപ്പാലത്തിനായി നിലവിലെ പാലത്തിന് വടക്കു ഭാഗത്ത് 2 വരികളിലായി 14 പ്രധാന തൂണുകൾ ഉയർന്നു. ഈ തൂണുകൾക്കു മുകളിലെ പിയർ ക്യാപുകളുടെ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമം. പിയർ ക്യാപുകൾക്ക് മുകളിൽ സ്ഥാപിക്കാനുള്ള വലിയ കോൺക്രീറ്റ് ബീമുകളും പാലത്തിന് സമീപത്തെ നിർമാണ ശാലയിൽ തയാറായി തുടങ്ങി. പിയർ ക്യാപുകളുടെ നിർമാണം പൂർത്തിയായാൽ ബീമുകൾ സ്ഥാപിച്ചു തുടങ്ങും.


ഇതോടെ പാലത്തിന്റെ പ്രധാന ജോലികൾ പൂർത്തിയാകും. ജനുവരിയിലാണ് പാലത്തിന്റെ പൈലിങ് ആരംഭിച്ചത്. 6 മാസം പിന്നിടുമ്പോൾ ഭൂമിക്ക് അടിയിലായി 126 തൂണുകളും ഇവയ്ക്ക് മുകളിലായി 14 തൂണുകളുമാണ് പൂർത്തിയായത്. ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരാത്തതിനാൽ ജോലി തടസ്സപ്പെട്ടിട്ടില്ല.

#360malayalam #360malayalamlive #latestnews

ആറുവരിപ്പാതയുടെ ഭാഗമായി ഭാരതപ്പുഴയിൽ നിർമിക്കുന്ന കുറ്റിപ്പുറം പുതിയ പാലത്തിന്റെ രണ്ടാംഘട്ട ജോലികൾ തുടങ്ങി. പാലത്തിന്റെ പ്രധ...    Read More on: http://360malayalam.com/single-post.php?nid=7199
ആറുവരിപ്പാതയുടെ ഭാഗമായി ഭാരതപ്പുഴയിൽ നിർമിക്കുന്ന കുറ്റിപ്പുറം പുതിയ പാലത്തിന്റെ രണ്ടാംഘട്ട ജോലികൾ തുടങ്ങി. പാലത്തിന്റെ പ്രധ...    Read More on: http://360malayalam.com/single-post.php?nid=7199
കുറ്റിപ്പുറം പുതിയപാലം പാലം നിർമ്മാണം രണ്ടാംഘട്ടത്തിൽ ആറുവരിപ്പാതയുടെ ഭാഗമായി ഭാരതപ്പുഴയിൽ നിർമിക്കുന്ന കുറ്റിപ്പുറം പുതിയ പാലത്തിന്റെ രണ്ടാംഘട്ട ജോലികൾ തുടങ്ങി. പാലത്തിന്റെ പ്രധാന തൂണുകൾക്ക് മുകളിലെ പിയർ ക്യാപിന്റെ നിർമാണമാണ് ആരംഭിച്ചത്. പുതിയ ആറുവരിപ്പാലത്തിനായി നിലവിലെ പാലത്തിന് വടക്കു ഭാഗത്ത് 2 വരികളിലായി 14 പ്രധാന തൂണുകൾ ഉയർന്നു. ഈ തൂണുകൾക്കു മുകളിലെ പിയർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്